Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉര്‍ദു ദിനാചരണം

ഉര്‍ദു ദിനാചരണം

text_fields
bookmark_border
തച്ചനാട്ടുകര: ദേശീയ ഉര്‍ദു ദിനാചരണത്തോടനുബന്ധിച്ച് തച്ചനാട്ടുകര ലെഗസി എ.യു.പി സ്‌കൂൾ ഉര്‍ദു ക്ലബി​െൻറ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി. ഏഴാം ക്ലാസ് വിദ്യാർഥിനി പി. ജിസ്മിന ശെറിൻ തയാറാക്കിയ 2018-19 വര്‍ഷത്തെ ഉര്‍ദു കലണ്ടര്‍ വാര്‍ഡ് മെംബര്‍ കെ.ടി. ജലീല്‍ മാസ്റ്റർ പ്രകാശനം ചെയ്തു. ജിസ്മിന ശെറിന് ഉര്‍ദു ക്ലബ് ഉപഹാരം നല്‍കി. പ്രധാനാധ്യാപകന്‍ സി.എം. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉര്‍ദു അധ്യാപകന്‍ ഫിറോസ്ഖാന്‍ പുത്തനങ്ങാടി, ചാമികുട്ടി മാസ്റ്റര്‍, ഉര്‍ദു ക്ലബ് ചെയര്‍മാന്‍ ശഹീന്‍, ഫാത്വിമത്ത് സ്വാലിഹ, സ്‌കൂള്‍ ലീഡര്‍ ആയിഷ സിദ്‌റ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story