Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലി മുസ്​ലിയാരുടെ...

ആലി മുസ്​ലിയാരുടെ വീരമൃത്യുവിന്​ ഇന്ന്​ 96 വയസ്സ്​

text_fields
bookmark_border
മലപ്പുറം: 1921ൽ അധിനിവേശ വിരുദ്ധ പോരാട്ടത്തി​െൻറ വീരേതിഹാസം രചിച്ച മലബാർ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച ആലി മുസ്ലിയാരുടെ വീരമൃത്യുവി​െൻറ ഒാർമകൾക്കിന്ന് പ്രായം 96. 1922 ഫെബ്രുവരി 17നാണ് കോയമ്പത്തൂരിലെ ജയിലിൽ അദ്ദേഹം മരണം വരിക്കുന്നത്. എന്നാൽ, ആ ധീരദേശാഭിമാനിയുടെ ഖബറോ സ്മാരകമോ കോയമ്പത്തൂരിലെവിടെയുമില്ല. കോയമ്പത്തൂരിലെ ശുക്രാൻപേട്ട് ഖബർസ്ഥാനിലാണ് ആലി മുസ്ലിയാരെ ഖബറടക്കിയത്. 1957ൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിയായിരുന്ന പ്രഫ. ഹുമയൂൺ കബീർ അദ്ദേഹത്തി​െൻറ സ്മാരകം ഉദ്ഘാടനം ചെയ്തിരുന്നു. വർഷങ്ങൾക്കിപ്പുറം അതി​െൻറ അടയാളങ്ങളൊന്നും ബാക്കിയില്ല. കോയമ്പത്തൂരിലെ ഖബറിടം തിരഞ്ഞ് മലപ്പുറത്തുനിന്ന് പോയ ചരിത്രകുതുകികളായ യുവാക്കൾക്കും അടുത്തിടെ സ്ഥലം സന്ദർശിച്ച മുസ്ലിയാരുടെ പേരമക​െൻറ മക്കൾക്കും അവിടെ ഒന്നും കാണാൻ സാധിച്ചില്ല. പള്ളി വിപുലീകരണാർഥം ഖബർ നിരപ്പാക്കിയെന്നാണ് ഇവർക്ക് ലഭിച്ച വിവരം. ഒരു കാലഘട്ടത്തിൽ സ്വാതന്ത്ര്യസമരത്തി​െൻറ തീ പടർത്തിയ മഹാപോരാളി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് അടയാളങ്ങളൊന്നും ബാക്കിയില്ലാതെ മാഞ്ഞുപോയത്. അറസ്റ്റ് ചെയ്യപ്പെട്ട ഖിലാഫത്ത് വളൻറിയർമാരെ വിട്ടയക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിൽ ചെന്ന ആലി മുസ്ലിയാർക്കും സംഘത്തിനും നേരെ ഒരു പ്രകോപനവുമില്ലാതെ അധികൃതർ വെടിയുതിർത്തതാണ് ഒരു മഹാസമരമായി കത്തിപ്പടർന്നത്. ബ്രിട്ടീഷ് പട്ടാളത്തെ നെഞ്ചുവിരിച്ച് നേരിട്ട മലപ്പുറത്തി​െൻറ മണ്ണ് നിരവധി പോരാളികളുടെ രക്തംകൊണ്ട് ചുവപ്പിച്ചാണ് ആ സമരം അവസാനിച്ചത്. ജോലി ചെയ്തിരുന്ന പള്ളി വളഞ്ഞാണ് ആലി മുസ്ലിയാരെയും അനുയായികളെയും വെള്ളപ്പട്ടാളം പിടികൂടിയത്. 1921 നവംബർ രണ്ടിന് മാർഷൽ ലോ കോടതി കോഴിക്കോട്ട് പ്രത്യേകം കച്ചേരി ചേർന്ന് വിചാരണ നടത്തി മുസ്ലിയാരടക്കം 13 പേരെ തൂക്കിക്കൊല്ലാൻ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിനാണ് കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയത്. വധശിക്ഷ നടപ്പാക്കുന്ന ദിവസം പുലർച്ച നമസ്കാരത്തിനിടെ മുസ്ലിയാർ മരിച്ചുവെന്നും പിന്നീട് മൃതദേഹം തൂക്കിലേറ്റുകയായിരുന്നുവെന്നുമാണ് ലഭ്യമായ രേഖകൾ നൽകുന്ന സൂചന. ജയിലിൽ കഴിയെവ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അസുഖം ബാധിച്ച് മരിച്ചുവെന്നും പറയപ്പെടുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story