Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപരാഷ്​​്ട്രപതിയുടെ...

ഉപരാഷ്​​്ട്രപതിയുടെ സന്ദർശനം: ഇന്ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കൊണ്ടോട്ടി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവി​െൻറ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ശനിയാഴ്ചയും. കോഴിക്കോെട്ട പരിപാടിക്ക് ശേഷം ഒരു മണിയോടെയാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ രാവിലെ 11.30 മുതൽ ഉപരാഷ്ട്രപതി തിരിച്ചുപോകുന്നത് വരെ കൊണ്ടോട്ടി മുതൽ രാമനാട്ടുകര വരെ വാഹനങ്ങൾ കടത്തിവിടില്ല. കോഴിക്കോട് ഭാഗത്ത് നിന്ന് മലപ്പുറം, മഞ്ചേരി, പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് എടവണ്ണപ്പാറ-കൊണ്ടോട്ടി വഴിയാണ് പോകേണ്ടത്. മലപ്പുറം, മഞ്ചേരി, പാലക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ നെടിയിരുപ്പ് കോടങ്ങാട് -ചിറയില്‍ചുങ്കം-കോഹിനൂര്‍ ദേശീയപാത വഴിയും പോകണം. കനത്ത സുരക്ഷയാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story