Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപരാഷ്​​​്ട്രപതിക്ക്​...

ഉപരാഷ്​​​്ട്രപതിക്ക്​ കരിപ്പൂരിൽ സ്വീകരണം നൽകി

text_fields
bookmark_border
കൊണ്ടോട്ടി: ഉപരാഷ്്ട്രപതി എം. വെങ്കയ്യ നായിഡുവിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. വെള്ളിയാഴ്ച വൈകീട്ട് ആറോടെ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. മന്ത്രി കെ.ടി. ജലീലി​െൻറ നേതൃത്വത്തിലാണ് കരിപ്പൂരിൽ സ്വീകരണം നൽകിയത്. ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാൻ, സെക്യൂരിറ്റി വിങ് ഐ.ജി ലക്ഷ്മണ, കല്കടര്‍ അമിത് മീണ, തൃശൂർ റേഞ്ച് ഐ.ജി. എം.ആർ. അജിത് കുമാർ, ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മിഥുന, സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, െഡപ്യൂട്ടി കലക്ടര്‍ സി. അബ്ദുറഷീദ്, ഡിവൈ.എസ്.പിമാരായ ജലീല്‍ തോട്ടത്തില്‍, ഉല്ലാസ്, ആര്‍.ഡി.ഒ ജെ. മോബി, തഹസിൽദാർ കെ. ജയകുമാർ തുടങ്ങിയവരും സംബന്ധിച്ചു. അദ്ദേഹം റോഡ് മാർഗം രാമനാട്ടുകര കടവ് റിസോര്‍ട്ടിലേക്ക് പോയി. ശനിയാഴ്ച രാവിലെ പത്തിന് കോഴിക്കോട് ഹാജി എ.പി. ബാവ കൺവെൻഷൻ സ​െൻററിൽ ഫാറൂഖ് കോളജി​െൻറ രജത ജൂബിലി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുക്കും. 11.30ന് നെല്ലിക്കോട് ചിന്മയാഞ്ജലി ഹാളിൽ നടക്കുന്ന വൈറ്റർ ഇന്ത്യ ദേശീയ സെമിനാറിൽ സംബന്ധിക്കും. ഉച്ചക്ക് ഒരു മണിക്ക് അദ്ദേഹം കരിപ്പൂര്‍ വഴി ഡൽഹിയിലേക്ക് തിരിച്ചു പോകും.
Show Full Article
TAGS:LOCAL NEWS 
Next Story