Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥിക്ക്​...

വിദ്യാർഥിക്ക്​ ഗുരുതരപരിക്കേറ്റ സംഭവത്തിൽ രണ്ടു​പേർ അറസ്​റ്റിൽ

text_fields
bookmark_border
കൊണ്ടോട്ടി: കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിൽ ജൂനിയർ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അവസാനവർഷ ബിരുദ വിദ്യാർഥികളായ ചേളാരി ആക്കപറമ്പ് സ്വദേശി എ.പി. അനസ് (21), ഉണ്ണ്യാലിങ്ങൽ സ്വദേശി മഹ്സൂം മുസ്തഫ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കോളജിൽ നടന്ന പരിപാടിക്കിടെ രണ്ടാംവർഷ വിദ്യാർഥിയെ മർദിക്കുകയായിരുന്നു. വിദ്യാർഥിയുടെ താടിയെല്ലുകൾ പൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥി ബൈക്കിൽനിന്ന് വീണതാണെന്ന പേരിലാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീടാണ് റാഗിങ്ങിനിടെയിലാണ് പരിക്കേറ്റതെന്ന് വ്യക്തമായത്. വിദ്യാർഥി നൽകിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ടുപേെരക്കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story