Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപണിമുടക്കിയ...

പണിമുടക്കിയ നഴ്സുമാർക്കെതിരെ ശിക്ഷ നടപടി ^ആശുപത്രി ഉടമകൾ

text_fields
bookmark_border
പണിമുടക്കിയ നഴ്സുമാർക്കെതിരെ ശിക്ഷ നടപടി -ആശുപത്രി ഉടമകൾ പെരിന്തൽമണ്ണ: ചേർത്തല കെ.യു.എം ആശുപത്രിയിലുള്ള നിസ്സാര പ്രശ്നങ്ങളുന്നയിച്ച് കേരളത്തിലെ മുഴുവൻ ആശുപത്രികളിലും യുനൈറ്റഡ് നഴ്സസ് അസോസിയേഷ​െൻറ (യു.എൻ.എ) നേതൃത്വത്തിൽ ജീവനക്കാർ വ്യാഴാഴ്ച സമരം ചെയ്തതിന് നിയമാനുസൃത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി ഉടമകളുടെ അസോസിയേഷൻ അറിയിച്ചു. രോഗികളുടെ പരിചരണത്തെ സമരം സാരമായി ബാധിച്ചു. ഭാവിയിൽ യു.എൻ.എ ഇത്തരത്തിലുള്ള സമരങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും ആരോഗ്യ മേഖലയെ തകർക്കരുതെന്നും കേരള ൈപ്രവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.എം. ഷാഹുൽ ഹമീദ് (ബി.എം ഹോസ്പിറ്റൽ), ട്രഷറർ എൻ. റഷീദ് (മൗലാന ഹോസ്പിറ്റൽ), പി. ഉണ്ണീൻ (കിംസ് അൽശിഫ ഹോസ്പിറ്റൽ) എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story