Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുപ്പൂരിൽ അനധികൃത...

തിരുപ്പൂരിൽ അനധികൃത താമസക്കാരായ എട്ട്​ നൈജീരിയക്കാർ അറസ്​റ്റിൽ

text_fields
bookmark_border
കോയമ്പത്തൂർ: പാസ്പോർട്ടും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെ മതിയായ രേഖകളില്ലാതെ തിരുപ്പൂർ നഗരത്തിൽ താമസിച്ചിരുന്ന എട്ട് നൈജീരിയൻ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ. ഒനാജിറ്റെ (31), പി. വാങ്പെ (30), ജെ. നികളസ് (30), നെൽസൺ ബൈജിയോ (32), വോനുഒക്കുവ (34), ടോയ്ഡൈനെ ബിൽചി (35), എസ്. ജോൺസൺ (32), ജെ. സ്റ്റീഫൻ (30) എന്നിവരാണ് പ്രതികൾ. കോടതിയിൽ ഹാജരാക്കിയ ഇവരെ ചെന്നൈ പുഴൽ ജയിലിലടച്ചു. ജനുവരി അവസാനവാരം ആറുപേരെ ഇതേ കുറ്റത്തിന് പിടികൂടിയിരുന്നു. നാല് നൈജീരിയൻ സ്വദേശികൾക്ക് മാത്രമാണ് തിരുപ്പൂരിൽ താമസിക്കാൻ അനുമതിയുള്ളത്. നഗരത്തിലെ കാദർപേട്ട കേന്ദ്രമായി ഇരുന്നൂറിലധികം നൈജീരിയക്കാർ വ്യാപാരം നടത്തുന്നതായാണ് പൊലീസ് കണ്ടെത്തൽ. രണ്ടാഴ്ച മുൻപ് സിറ്റി പൊലീസ് ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രേഖകൾ പരിശോധിച്ചശേഷം മാത്രം ഇവർക്ക് വീടുകൾ വാടകക്ക് നൽകാവൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ പ്രതിചേർക്കെപ്പട്ട സാഹചര്യത്തിലാണ് പൊലീസ് പരിശോധന ഉൗർജിതമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story