Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാക്കറ്റ് പാലിനോട്...

പാക്കറ്റ് പാലിനോട് അയിത്തം: സൊസൈറ്റികളിൽ ചില്ലറ പാൽ വിൽപനയിൽ വർധന

text_fields
bookmark_border
ഒറ്റപ്പാലം: പാക്കറ്റ് പാലി​െൻറ ഗുണമേന്മയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിരന്തരം പ്രചരിച്ചതോടെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ പാൽ സംഭരണശാലകളിൽ ചില്ലറ വിൽപനയിൽ വർധന. സംഭരണം നടക്കുന്ന രാവിലെയും വൈകീട്ടും സൊസൈറ്റികളിൽ നേരിട്ടെത്തി പാൽ വാങ്ങുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്തായി വൻ വർധനയുണ്ടായിട്ടുണ്ടെന്നാണ് ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ വെളിപ്പെടുത്തൽ. വാർത്താമാധ്യമങ്ങളിലും വാട്സ്ആപ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലും നിരന്തരം പ്രചരിക്കുന്ന പാക്കറ്റ് പാലിനെക്കുറിച്ചുള്ള ദോഷ പ്രചാരങ്ങളാണ് ചില്ലറ വിൽപന വർധിക്കാൻ കാരണമായി പറയുന്നത്. സംഭരണകേന്ദ്രങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകരിൽ ചിലർക്ക് പതിവ് ഉപഭോക്താക്കളുമുണ്ട്. ഗുണമേന്മയാണ് നേരിട്ട് കർഷകരിൽനിന്ന് പാൽ സ്വീകരിക്കാൻ കാരണമായി ഇവർ പറയുന്നത്. ഇത്തരം നിർബന്ധങ്ങല്ലാത്ത ആവശ്യക്കാർക്ക് മൊത്തമായി ശേഖരിച്ച പാൽ സംഭരണിയിൽനിന്ന് ആവശ്യത്തിന് അളന്ന് നൽകുകയാണ് ചെയ്യുക. ഗാർഹികാവശ്യക്കാർക്ക് പുറമെ ചായക്കച്ചവടക്കാരും പാൽ സൊസൈറ്റികളെ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്. മേഖലയിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽനിന്ന് ശേഖരിക്കുന്ന പാൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നത് പട്ടാമ്പിയിലെ പ്ലാൻറിലേക്കാണ്. പാസ്ചറൈസിങ് പൂർത്തിയാക്കി പാലക്കാട്ടെത്തിച്ചാണ് പാക്കറ്റ് രൂപത്തിൽ പാൽ വിതരണത്തിനെത്തുന്നത്. മിൽമയുടെ നിർദേശമനുസരിച്ചുള്ള ഗ്രേഡിങ് അടിസ്ഥാനമാക്കിയാണ് ക്ഷീരകർഷകർക്ക് സംഘങ്ങൾ സംഭരണ വില നൽകുന്നത്. പരിശോധനയിൽ അടിസ്ഥാന നിലവാരമില്ലാത്ത പാലിന് വിലയിലും മാറ്റമുണ്ടാകും. എന്നാൽ, പ്രാദേശിക വിപണിയിൽ ലിറ്റർ ഒന്നിന് 42 രൂപ നിരക്കിലാണ് സംഘങ്ങളുടെ വിൽപന. ഇത്തരത്തിൽ നടക്കുന്ന വിൽപനയാണ് സംഘങ്ങൾക്ക് കൂടുതൽ ലാഭകരം.
Show Full Article
TAGS:LOCAL NEWS 
Next Story