Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനന്തപുരിയെ...

അനന്തപുരിയെ വിസ്മയത്തിലേറ്റി വെള്ളരിനാടകം

text_fields
bookmark_border
അരീക്കോട്: 1930കൾ വരെ മലപ്പുറത്തെ ഗ്രാമീണകർഷകർ വിള കൊയ്ത വയലുകളിലും വെള്ളരിപ്പാടങ്ങളിലും കളിച്ചിരുന്ന വെള്ളരിനാടകം അനന്തപുരിയിൽ അരങ്ങേറിയപ്പോൾ വിസ്മയത്തിലേറിയത് നൂറുകണക്കിന് നാടകപ്രേമികൾ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് സംഘടിപ്പിച്ച ദേശീയ നാടൻ കലാമേളയിലാണ് പാറമ്മൽ അഹമ്മദ് കുട്ടി സംവിധാനം ചെയ്ത 'വിത്തും കൈക്കോട്ടും' വെള്ളരിനാടകം ആസ്വാദകർക്ക് പുതിയ അനുഭവമായത്. വെള്ളരിപ്പാടം തിയറ്റേഴ്സിലെ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന 57 അംഗസംഘം അവതരിപ്പിച്ച നാടകം നിഷ്കളങ്കതയും ലാളിത്യവും കൊണ്ട് മഹനീയമായി. കാണികൾ കൂടി നാടകത്തി​െൻറ ഭാഗവാക്കാകുന്ന രീതിയാണ് വെള്ളരി നാടകങ്ങൾക്ക്. രാജസദസ്സും കൃഷിയും വിളവെടുപ്പും ഉത്സവവും കിലുക്കിക്കുത്തും കൈനോട്ടവും കൃഷിരീതി പഠിപ്പിക്കുന്ന ഓട്ടന്തുള്ളലുമൊക്കെയായി വലിയ പറമ്പുനിറയെ നാടകം അരങ്ങേറും. കാർഷിക, സാമൂഹിക ഗുണപാഠങ്ങളാണ് ഇൗ നാടകങ്ങളുടെ മുഖമുദ്ര. 1936ലായിരുന്നു ആദ്യ വെള്ളരിനാടകം കീഴുപറമ്പിൽ അരങ്ങേറിയത്. മാസങ്ങൾക്കുമുമ്പ് കീഴുപറമ്പിൽ 'വിത്തും കൈക്കോട്ടും' അവതരിപ്പിച്ചതിലൂടെയാണ് വീണ്ടും നാടകം മുഖ്യധാരയിലെത്തിയത്. തുടർന്ന് പട്ടാമ്പിയിലവതരിപ്പിച്ചശേഷം ദേശീയ നാടൻ കലാവേദിയിലേക്ക് അവസരം ലഭിക്കുകയായിരുന്നു. ആവേശകരമായ പ്രതികരണമാണ് തിരുവനന്തപുരത്തെ പ്രകടനത്തിന് ശേഷം അണിയറശിൽപികൾക്ക് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും നാടകത്തെക്കുറിച്ചുള്ള പോസ്റ്റുകൾ വ്യാപകമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story