Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാവേരി സുപ്രീംകോടതി...

കാവേരി സുപ്രീംകോടതി വിധി: തമിഴ്​നാടി​െൻറ വിഹിതം കുറച്ചതിൽ പ്രതിഷേധം

text_fields
bookmark_border
കോയമ്പത്തൂർ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ തമിഴ്നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കർണാടകക്ക് 14.75 ടി.എം.സി അധികജലം അനുവദിച്ചതിൽ തമിഴക കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. കാവേരി നദീജലം ഒരു സംസ്ഥാനത്തിനും പ്രത്യേകം അവകാശം ഉന്നയിക്കാനാകില്ലെന്ന കോടതിവിധിയെ സ്വാഗതം ചെയ്ത കർഷകസംഘടന നേതാക്കൾ കാവേരി മാനേജ്െമൻറ് ബോർഡ് രൂപവത്കരിച്ച് കോടതിവിധി പ്രകാരം അനുവദിച്ച വെള്ളം കൃത്യസമയത്ത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ അനുവദിച്ചുവന്ന 192 ടി.എം.സി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ, വിഹിതം വെട്ടിക്കുറച്ചത് കർഷകരെ ദോഷകരമായി ബാധിക്കുമെന്നും കാവേരി സംരക്ഷണ കർഷകസംഘം തഞ്ചാവൂർ ജില്ല പ്രസിഡൻറ് സ്വാമിമലൈ സുന്ദരവിമൽനാഥൻ അഭിപ്രായപ്പെട്ടു. വിധി കാവേരി ഡെൽറ്റ പ്രദേശങ്ങളിലെ കർഷകരിൽ ഞെട്ടലുളവാക്കിയതായി ഡൽഹിയിൽ കർഷക സമരത്തിന് നേതൃത്വം നൽകിയ തിരുച്ചി അയ്യാകണ്ണു അറിയിച്ചു. വിഹിതം കുറച്ച നിലയിലും കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി 'കാവേരി ഉരിമൈ മീട്പു' സംഘത്തി​െൻറ കോഒാഡിനേറ്റർ അയനാവരം മുരുകേശനും ഡെൽറ്റ കർഷക സംഘം നേതാവ് കാവേരി രംഗനാഥനും പ്രസ്താവിച്ചു. തിരുവാരൂരിലും തഞ്ചാവൂരിലും വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ റോഡ് തടയൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story