Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാവേരി വിധി:...

കാവേരി വിധി: തമിഴ്​നാട്​^കർണാടക അതിർത്തിയിൽ വാഹനഗതാഗതം പുനരാരംഭിച്ചു

text_fields
bookmark_border
കാവേരി വിധി: തമിഴ്നാട്-കർണാടക അതിർത്തിയിൽ വാഹനഗതാഗതം പുനരാരംഭിച്ചു കോയമ്പത്തൂർ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്-കർണാടക അതിർത്തിയായ ഹൊസൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നിർത്തിവെച്ച അന്തർ സംസ്ഥാന വാഹന ഗതാഗതം വെള്ളിയാഴ്ച ഉച്ചയോടെ പുനരാരംഭിച്ചു. കഴിഞ്ഞ വർഷം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായപ്പോൾ അതിർത്തി പ്രദേശങ്ങളിൽ വ്യാപക അക്രമം അരങ്ങേറിയിരുന്നു. തമിഴ്നാട്ടിൽനിന്ന് ഹൊസൂർ വഴി ബംഗളൂരു, മേട്ടൂർ വഴി മാതേശ്വരൻമല, നീലഗിരി വഴി മൈസൂരു, സത്യമംഗലം വഴി മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തിയിരുന്ന സർക്കാർ-സ്വകാര്യ ബസുകൾ വ്യാഴാഴ്ച അർധരാത്രി മുതൽ അതിർത്തിയിൽനിന്ന് പൊലീസ് തിരിച്ചയച്ചിരുന്നു. പുലർച്ച ഒരു മണിയോടെ ഹൊസൂരിൽ ബസുകൾ നിർത്തിയിട്ടത് യാത്രക്കാരെ വലച്ചു. തമിഴ്നാട്ടിൽനിന്ന് കർണാടകയിലേക്ക് പോയിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറികൾ നീണ്ടനിരയിൽ നിർത്തിയിട്ടിരുന്നു. മറ്റു വടക്കേ ഇന്ത്യൻ വാഹനങ്ങൾ പൊലീസ് അകമ്പടിയോടെ കർണാടക അതിർത്തി കടന്ന് പോയിരുന്നു. സാംരാജ്നഗർ-താളവാടി റൂട്ടിൽ കർണാടക സർക്കാർ ബസ് സർവിസ് മുടങ്ങി. രാവിലെ ഒമ്പത് മണിയോടെ ഇരു സംസ്ഥാനങ്ങളിൽനിന്നുമുള്ള വാഹനഗതാഗതം നിശ്ചലമാവുകയായിരുന്നു. ഇതുപോലെ മറ്റു അതിർത്തി പ്രദേശങ്ങളിലും വാഹന ഗതാഗതം നിയന്ത്രിക്കപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story