Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് പണി:...

റോഡ് പണി: വീർപ്പുമുട്ടി മഞ്ചേരി^മലപ്പുറം റോഡ്

text_fields
bookmark_border
റോഡ് പണി: വീർപ്പുമുട്ടി മഞ്ചേരി-മലപ്പുറം റോഡ് മഞ്ചേരി: നാടുകാണി-പരപ്പനങ്ങാടി റോഡ് പണിയുടെ ഭാഗമായി മഞ്ചേരി-മലപ്പുറം റോഡിൽ ഗതാഗതം ദുസ്സഹമായി. മഞ്ചേരി കച്ചേരിപ്പടി, മുട്ടിപ്പാലം, ഇരുമ്പുഴി ഭാഗങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. റോഡുവക്കിൽ നിക്ഷേപിച്ച നിർമാണ സാമഗ്രികൾക്കും അസംസ്കൃത വസ്തുക്കൾക്കുമിടയിലൂടെ വേണം ബസടക്കമുള്ള വാഹനങ്ങൾക്ക് ഒാടാൻ. വേനൽ കടുത്തതോടെ അസഹ്യമായ പൊടിശല്യവുമുണ്ട്. നാടുകാണി-പരപ്പനങ്ങാടി റോഡിൽ 105 കി.മീ ഭാഗത്താണ് നിർമാണം നടക്കുന്നത്. ഇരുവശത്തും അഴുക്കുചാലോടു കൂടി 12 മീറ്ററാണ് വേണ്ടത്. ഈ വീതി ഇല്ലാത്ത സ്ഥലങ്ങളുമുണ്ട്. അതേസമയം, പദ്ധതിയിൽ പൊതുമരാമത്ത് വകുപ്പി‍​െൻറ മേൽനോട്ടമോ നിയന്ത്രണമോ ഇല്ല. സർക്കാർ ഫണ്ടുപയോഗിച്ച് നടത്തുന്ന നിർമാണ പ്രവൃത്തിക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ വകുപ്പ് മന്ത്രി പാപ്പിനിപ്പാറയിൽ എത്തിയപ്പോൾ നിവേദനം നൽകിയിരുന്നു. മഞ്ചേരി ടൗണിൽ മലപ്പുറം റോഡ് പൂർണമായും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഇതിൽ കച്ചേരിപ്പടി ജങ്ഷൻ അടക്കം ചേർക്കണമെന്നും ഇത്തരത്തിൽ ആവശ്യപ്പെട്ടതാണ്. എന്നാൽ, മലപ്പുറം റോഡിൽ സെൻട്രൽ ജങ്ഷൻ മുതൽ കച്ചേരിപ്പടി ട്രാഫിക് ജങ്ഷൻ വരെ 20 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ച് നവീകരിക്കുന്ന പ്രവൃത്തിയും നടത്തുന്നുണ്ട്. പ്രധാന റോഡിൽ ചെയ്യുന്നത് പോലെ അഴുക്കുചാൽ നിർമാണമോ വീതികൂട്ടലോ ടൗൺ ഭാഗത്ത് ഉൾപ്പെടുത്താത്തതിനാൽ റോഡ് പദ്ധതിയുടെ പൂർണ ഗുണം മഞ്ചേരി നഗരത്തിന് ലഭിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story