Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധികാരികളേ...

അധികാരികളേ കണ്ണുതുറക്കൂ, സബീനക്ക് വീട്ടിലേക്ക് വഴി വേണം

text_fields
bookmark_border
മലപ്പുറം: ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതി‍യുടെ വീട്ടിലേക്ക് നടപ്പാത നിർമിക്കാൻ സ്വകാര്യവ്യക്തി സ്ഥലം നൽകിയിട്ടും നഗരസഭ അധികൃതർ തയാറാവുന്നില്ലെന്ന് പരാതി. മഞ്ചേരി നഗരസഭയിലെ പാലക്കുളം വാർഡ് വി.ഐ.പി റോഡിലെ ചുങ്കത്ത് അലവിയും കുടുംബവുമാണ് 25കാരിയായ മകൾ സബീനയുടെ ദുരവസ്ഥ അധികാരികളെ ബോധിപ്പിച്ച് വഴിക്കുവേണ്ടി കാത്തിരിക്കുന്നത്. 40ലധികം പടികൾ കയറിയാലെ ഇപ്പോൾ വീട്ടിലെത്താനാവൂവെന്നും മകളെ ഇടക്കിടെ ആശുപത്രിയിൽ കൊണ്ടുപോവാൻ ഏറെ പ്രയാസമുണ്ടെന്നും അലവി വാർത്തസമ്മേളനത്തിൽ പറഞ്ഞു. നടപ്പാത നിർമിക്കാൻ രണ്ട് സ​െൻറ് സ്ഥലം അയൽക്കാരൻ രാജു തോമസ് രണ്ടുവർഷം മുമ്പ് നഗരസഭക്ക് വിട്ടുകൊടുത്തിട്ടുണ്ട്. 2017-18 കരട് വാർഷിക പദ്ധതിയിൽ നടപ്പാത ഉൾപ്പെടുത്തിയിരുന്നെങ്കിലും നടപ്പായില്ല. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നതായും അലവി കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ നാസർ പുൽപ്പറ്റ, ശരീഫ് പാറക്കൽ, നജീദ് കൈനിക്കര എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story