Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചന്ദനമരം മോഷ്​ടിക്കാൻ...

ചന്ദനമരം മോഷ്​ടിക്കാൻ ശ്രമം; രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
താനൂർ: പള്ളിപ്പറമ്പിൽനിന്ന് ചന്ദനമരം മോഷ്ടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. കക്കാട് സ്വദേശി മാട്ടറ നൗഷാദ് (41), കൂരിയാട് സ്വദേശി എളമ്പുലാശ്ശേരി ഉബൈദ് എന്ന സഫീർ (23) എന്നിവരെയാണ് മണലിപ്പുഴയിൽ െവച്ച് നാട്ടുകാർ പിടികൂടിയത്. ബുധനാഴ്ച അർധരാത്രിയിൽ മണലിപ്പുഴയിൽ ചില വീടുകളിൽ മോഷണ ശ്രമം നടന്നു. ഇതേത്തുടർന്ന് നാട്ടുകാർ മോഷ്ടാക്കളെ തിരയുമ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഓട്ടോറിക്ഷയിൽ ഇവരെ കണ്ടത്. കൂടുതൽ ചോദ്യം ചെയ്തതോടെ ചന്ദനമരം മുറിക്കാൻ വന്നതാണെന്ന് ഇവർ പറഞ്ഞു. തുടർന്ന് താനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. താനൂർ സി.ഐ സി. അലവിയും സംഘവും ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ഓട്ടോയിൽനിന്ന് മരം മുറിക്കാനുപയോഗിക്കുന്ന മോട്ടോർ, കൊടുവാൾ, വെട്ടുകത്തി തുടങ്ങിയവ ലഭിച്ചു. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story