Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീരക്കടലിൽ നങ്കൂരമിട്ട ...

തീരക്കടലിൽ നങ്കൂരമിട്ട ചുണ്ടൻ വള്ളം തകർന്നു; അരക്കോടിയുടെ നഷ്​ടം

text_fields
bookmark_border
പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരക്കടലിൽ നങ്കൂരമിട്ട മത്സ്യബന്ധന ചുണ്ടൻ വള്ളം തകർന്നു. അരക്കോടിയുടെ നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അമ്പതോളം മത്സ്യത്തൊഴിലാളികൾ ഒരേസമയം തൊഴിലെടുക്കുന്ന പാത്ത കുഞ്ഞാലി​െൻറ ഹമീദ്, പരിച്ചി​െൻറ പുരക്കൽ ശുക്കൂർ എന്നിവർ ലീഡർമാരായ അൽ കൗസർ ചുണ്ടൻ വള്ളമാണ് വ്യാഴാഴ്ച രാത്രി തകർന്നത്. ചാപ്പപടിക്കടുത്തുള്ള തീരക്കടലിലാണ് വള്ളം നങ്കൂരമിട്ടിരുന്നത്. വെള്ളിയാഴ്ച പുലർച്ച തീരത്ത് വള്ളം കാണാത്തതിനെ തുടർന്ന് കടലിലിറങ്ങി തിരയുകയായിരുന്നു. വള്ളം കടലിൽ മുങ്ങിത്താണ നിലയിലായിരുന്നു. ലക്ഷങ്ങളുടെ വലയും മത്സ്യബന്ധന ഉപകരണങ്ങളും വള്ളവും പാടെ ഉപയോഗശൂന്യമായി. ഒരു കോടി രൂപയിലധികം മുതൽ മുടക്കുവരുന്ന വള്ളത്തിന് അരക്കോടിയിലേറെ നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെയും ചാലിയത്ത് നിന്നെത്തിയ മാപ്പിള ഖലാസികളുടെയും മുങ്ങൽ വിദഗ്ധരുടെയും പത്തുമണിക്കൂർ നീണ്ട സാഹസികപ്രയത്നത്തെ തുടർന്നാണ് വെള്ളിയാഴ്ച വൈകീേട്ടാടെ വള്ളം കരക്കെത്തിക്കാനായത്. വള്ളത്തിനടിയിലെ ബുഷ് തകർന്ന് വെള്ളം കയറിയതാണ് അപകടകാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രാഥമിക നിരീക്ഷണം. വള്ളവും വലയും പൂർവസ്ഥിതിയിലാക്കാൻ രണ്ടുമാസത്തോളം കാത്തിരിക്കേണ്ടി വരും. അമ്പതോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനംകൂടിയാണ് അപകടത്തിൽ ഇല്ലാതായത്. പരപ്പനങ്ങാടിയിലെ നിർദിഷ്ട ഹാർബർ യാഥാർഥ്യമാകാത്തതാണ് അപകട സാഹചര്യമൊരുക്കിയതി​െൻറ അടിസ്ഥാന കാരണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് ജബ്ബാർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അടിയന്തര സഹായമെത്തിക്കണമെന്ന് ജനകീയ മുന്നണി തീരദേശ ചാപ്റ്റർ അധ്യക്ഷൻ തലക്കലകത്ത് സെയ്തലവിയും വെൽഫെയർ പാർട്ടി നേതാവ് പഞ്ചാര റസാഖും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story