Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപരാഷ്​ട്രപതി എത്തി:...

ഉപരാഷ്​ട്രപതി എത്തി: റൗദത്തുൽ ഉലൂം പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: ഫാറൂഖ് കോളജ് കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപരിസഭയായ റൗദത്തുൽ ഉലൂം അസോസിയേഷൻ, അതിനു കീഴിലെ പ്രഥമ സ്ഥാപനമായ റൗദത്തുൽ ഉലൂം അറബിക്കോളജ് എന്നിവയുടെ ഒരുവർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. രാവിലെ 10ന് ഫാറൂഖ് കോളജ് കൺവെൻഷൻ സ​െൻററിൽ ജൂബിലി സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുഖ്യാതിഥിയായെത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ.ടി. ജലീൽ, എം.പിമാരായ എം.കെ. രാഘവൻ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, വി.കെ.സി. മമ്മദ് കോയ, കാലിക്കറ്റ് വി.സി ഡോ. കെ. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പി.കെ. അഹമ്മദ്, സി.പി. കുഞ്ഞിമുഹമ്മദ്, പ്രഫ. എ. കുട്ട്യാലിക്കുട്ടി, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, ഡോ. മുസ്തഫ ഫാറൂഖി, കെ. കുഞ്ഞലവി, എം. അയ്യൂബ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story