Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭരണത്തിലേറി...

ഭരണത്തിലേറി രണ്ടാംനാള്‍ പഞ്ചായത്തംഗം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു; പോത്തുകല്ലില്‍ സി.പി.എമ്മിന് വെല്ലുവിളി

text_fields
bookmark_border
എടക്കര: ഭരണത്തിലേറി രണ്ടാംദിവസം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ച് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് സി.പി.എം അംഗം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. കുനിപ്പാല വാര്‍ഡ് അംഗം സി.എച്ച്. സുലൈമാന്‍ ഹാജിയാണ് പാര്‍ട്ടി വെളുമ്പിയംപാടം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സ്ഥാനവും പോത്തുകല്‍ ലോക്കല്‍ കമ്മിറ്റി അംഗത്വവും രാജിെവച്ചത്. ലോക്കല്‍ സെക്രട്ടറി പി. ഷെഹീര്‍ സ്ഥലത്തില്ലാത്തതിനാല്‍ ലോക്കല്‍ സ​െൻറര്‍ അംഗം ആനപ്പാന്‍ സുന്ദരനാണ് സുലൈമാന്‍ ഹാജി രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തി‍​െൻറ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സുലൈമാന്‍ ഹാജി പറഞ്ഞു. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചതിന് ശേഷം ആദ്യമായി സി.പി.എം പഞ്ചായത്ത് ഭരണമേറ്റെടുത്തതി‍​െൻറ പിറ്റേദിവസം ഒരംഗം സ്ഥാനങ്ങള്‍ രാജിെവച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വിജയിച്ചതിനെ തുടര്‍ന്നാണ് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന് ലഭിച്ചത്. പ്രസിഡൻറ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. മുതിര്‍ന്ന പാര്‍ട്ടി അംഗം സി.എച്ച്. സുലൈമാന്‍ ഹാജി, സി. സുഭാഷ് എന്നിവരുടെ പേരുകളാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പാര്‍ട്ടി ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു പ്രസിഡൻറ് തെരഞ്ഞെടുപ്പ് ചുമതല. ബുധനാഴ്ച പര്‍ട്ടി ഏരിയ കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ഇ.എൻ. മോഹന്‍ദാസി‍​െൻറ നേതൃത്വത്തില്‍ യോഗം ചേരുകയും സുഭാഷിനെ പ്രസിഡൻറ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നേതൃത്വത്തി‍​െൻറ തീരുമാനത്തിന് ശേഷം പാര്‍ട്ടി നിര്‍ദേശപ്രകാരം ഒമ്പത് പഞ്ചായത്ത് അംഗങ്ങളും ലോക്കല്‍ കമ്മിറ്റി അംഗം ആനപ്പാന്‍ സുന്ദര‍​െൻറ വീട്ടില്‍ കരുതല്‍ തടങ്കലിലായിരുന്നു. ഏതെങ്കിലും അംഗം കൂറുമാറുമെന്ന അഭ്യൂഹത്തി‍​െൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഒമ്പത് അംഗങ്ങെളയും പ്രസിഡൻറ് തെരഞ്ഞെടുപ്പിനായി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിച്ചത്. തുടര്‍ന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ സുലൈമാന്‍ ഹാജിയാണ് സുഭാഷി​െൻറ പേര് നിര്‍ദേശിച്ചത്. തെരഞ്ഞെടുപ്പില്‍ സുഭാഷ് വിജയിച്ചു. പാര്‍ട്ടിക്ക് അംഗങ്ങളില്‍ വിശ്വാസമില്ലാത്തതിനാലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പി‍​െൻറ തലേദിവസം അംഗങ്ങളെ കരുതല്‍ തടങ്കലില്‍ െവച്ചതെന്നും തന്നോട് ആലോചിക്കാതെയാണ് പാര്‍ട്ടി കാര്യങ്ങള്‍ ചെയ്തതെന്നും സുലൈമാന്‍ ഹാജി പറഞ്ഞു. ഇതിന് പുറമെ ചില സ്വാധീനങ്ങളില്‍പെടുത്തിയാണ് സുലൈമാന്‍ ഹാജിയെ തഴഞ്ഞതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളില്‍ ത​െൻറ സത്യസന്ധത തെളിയിക്കേണ്ടതിനാണ് രാജിയെന്ന് സുലൈമാന്‍ ഹാജി പറഞ്ഞു. പ്രസിഡൻറ് ആരാകണമെന്ന കാര്യം പാര്‍ട്ടി മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗമായ താനടക്കമുള്ളവരെ വിളിച്ചുചേര്‍ത്ത് സംസാരിച്ചുതീര്‍ക്കേണ്ട കാര്യങ്ങള്‍ പാര്‍ട്ടിയിലെ ചിലര്‍ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. സുലൈമാന്‍ ഹാജിയുടെ രാജി വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായേക്കും.
Show Full Article
TAGS:LOCAL NEWS 
Next Story