Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യവിരുദ്ധ വാഹന...

മദ്യവിരുദ്ധ വാഹന ജാഥക്ക് സ്വീകരണം

text_fields
bookmark_border
കരുവാരകുണ്ട്: മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര മുന്നേറ്റം എന്ന സന്ദേശവുമായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തുന്ന മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയൽ-2018 എന്ന ഒപ്പു ശേഖരണ വാഹനജാഥക്ക് കരുവാരകുണ്ടിൽ സ്വീകരണം നൽകി. മദ്യനിരോധനത്തിനുള്ള അധികാരം ജനങ്ങൾക്ക് തിരിച്ചു നൽകുക എന്ന ആവശ്യവുമായി ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയാണ് ലക്ഷ്യം. കിഴക്കെത്തലയിൽ നടന്ന സ്വീകരണം സി. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ഫാദർ വർഗീസ് മുഴുങ്ങേറ്റിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, കുഞ്ഞിക്കോമു മാസ്റ്റർ, ഇയ്യച്ചേരി പത്മിനി, ടി. മുഹമ്മദ് റാഫി, എ. പ്രഭാകരൻ മാസ്റ്റർ, പി.സി. അബു, എൻ.കെ. അബ്ദുറഹ്മാൻ, എം. ഹംസ ഹാജി, ഷറഫുദ്ദീൻ കാടാമ്പുഴ, ഷാനവാസ്, പി. മുസ്തഫ, ഉമ്മർ അമ്പായക്കോടൻ, പി. രാജീവ് എന്നിവർ സംസാരിച്ചു. പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ പി. ഉണ്ണിമാൻ ഫാദർ വർഗീസിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story