Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹവാസ ക്യാമ്പ്...

സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ചോക്കാട്: പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്കായി . ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. ഉമ്മറൂട്ടി മാസ്റ്റർ, വാർഡ് മെംബർ ബേബിലത, മാനേജർ അഹമ്മദ്കുട്ടി, സ്റ്റാഫ് സെക്രട്ടറി ഇസ്തിക്കാറുദ്ദീൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ അധ്യാപകൻ ഗിരീഷ് മാരേങ്ങലത്തിനെ ആദരിച്ചു. ആദ്യ ദിനത്തിൽ സാഹിത്യ ശിൽപശാല, ആരോഗ്യ ബോധവത്കരണ ക്ലാസ്, പ്രവൃത്തിപരിചയ ക്ലാസ്, നാടൻപാട്ട്, വാനനിരീക്ഷണം എന്നിവ നടന്നു. രണ്ടാംദിനത്തിൽ സിനിമ തിരക്കഥയുമായി ബന്ധപ്പെട്ട ശിൽപശാല, ശാസ്ത്ര ലഘു പരീക്ഷണങ്ങൾ, ട്രക്കിങ് എന്നിവ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story