Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യവിരുദ്ധ ജാഥക്ക്...

മദ്യവിരുദ്ധ ജാഥക്ക് സ്വീകരണം

text_fields
bookmark_border
കാളികാവ്: മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ഒപ്പ് ശേഖരണ വാഹന ജാഥക്ക് കളികാവിൽ സ്വീകരണം നൽകി. കേരള മദ്യവിരുദ്ധ ജനകീയമുന്നണിയുടെ നേതൃത്വത്തിലാണ് വാഹന ജാഥ സംഘടിപ്പിച്ചത്. പ്രാദേശിക ഭരണകൂടങ്ങൾക്ക് തങ്ങളുടെ നാട്ടിൽ മദ്യഷാപ്പുകൾ വേണ്ടെന്ന് വെക്കാനുള്ള അധികാരം സർക്കാർ എടുത്ത് കളഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തുടനീളം വ്യാപകമായി മദ്യഷാപ്പുകളും ബാറുകളും തുടങ്ങി നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മദ്യഷാപ്പുകൾ വ്യാപകമാകുന്നതോടെ നാട്ടിൽ അക്രമം വ്യാപകമാകും. ഇത്തരം സാഹചര്യത്തിൽ കള്ള് ഷാപ്പുകളും ബാറുകളും വേണ്ടന്ന് വെക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികാരം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽനിന്ന് ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനാണ് വാഹനജാഥ നടത്തുന്നത്. ജനുവരി 30ന് ആരംഭിച്ച ജാഥ ഫെബ്രുവരി 23ന് സമാപിക്കും. ചോക്കാട് നടന്ന സ്വീകരണത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, എൻ.എം. ബഷീർ, മുപ്ര ഷറഫുദ്ദീൻ, മദ്യവിരുദ്ധ ജനകീയ മുന്നണി ഭാരവാഹികളായ ഫാദർ വർഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഒ.കെ. കുഞ്ഞിക്കോമു മാസ് റ്റർ, ഇയ്യച്ചേരി പത്മിനി ടീച്ചർ എന്നിവർ സംസാരിച്ചു. കാളികാവിൽ ഉദരംപൊയിൽ മോർണിങ് സ്റ്റാർ ക്ലബ് ഭാരവാഹികളായ മാട്ടറ ലത്തീഫ്, ശങ്കരൻ, ടി. ബഷീർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story