Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗംഗാധര‍െൻറ...

ഗംഗാധര‍െൻറ നെല്‍കൃഷിക്ക് നൂറുമേനി വിളവ്‌; കൊയ്തെടുക്കാന്‍ പുത്തന്‍ കൊയ്ത്തുയന്ത്രം

text_fields
bookmark_border
കരുളായി: മൂന്നു വര്‍ഷത്തിലധികമായി കൃഷി നടത്താതെ തരിശായി കിടന്ന വയലില്‍ നെല്‍കൃഷി നടത്തി നൂറുമേനി വിളയിക്കാന്‍ കഴിഞ്ഞതി‍​െൻറ ആഹ്ലാദത്തിലാണ് പൂക്കോട്ടുംപാടം ആതവനാട് ഗംഗാധരന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആഭിമുഖ്യത്തില്‍ കരുളായി പഞ്ചായത്തി‍​െൻറ ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തിയാണ് കൃഷി നടത്തിയത്. കരുളായി വക്കീല്‍പ്പടിയിലെ കെ. ചന്ദ്രമോഹ‍​െൻറ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ കൃഷിയിടം പാട്ടത്തിനെടുത്താണ് ഗംഗാധരന്‍ നെല്‍കൃഷി ആരംഭിച്ചത്. കൃഷിഭവനിലെ നെല്‍വിത്ത് തീര്‍ന്നപ്പോള്‍ ഉമ ഇനത്തില്‍പ്പെട്ട വിത്ത് മറ്റൊരു കര്‍ഷകനില്‍നിന്ന് വാങ്ങിയാണ് പാകിയത്‌. 60,000ത്തോളം രൂപ ഇതുവരെ കൃഷിക്ക് ചെലവ് വന്നു. എന്നാല്‍ ഇതിനു സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സബ്സിഡി തുകയായ 5000 രൂപ മാത്രമാണ് സ്ഥലം ഉടമസ്ഥന് പാട്ടമായി നൽകിയത്. അമരമ്പലത്തെ സമ്മിശ്ര കര്‍ഷകനായ ഗംഗാധരന്‍ കരനെല്ല്, പച്ചക്കറി തുടങ്ങിയ കൃഷികളും നടത്തി മികച്ച കര്‍ഷകനുള്ള പഞ്ചായത്ത്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്. തൊഴിലാളികളെ കിട്ടാതെ വന്നപ്പോൾ യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തിയത്. കാടുവെട്ടുന്ന യന്ത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈ കൊയ്ത്തുയന്ത്രം നിര്‍മിച്ചത്. ഒരാള്‍ക്ക് വലിയ പ്രയാസമില്ലാതെ നെല്ല് കൊയ്യാൻ സാധിക്കുന്നതാണ് യന്ത്രം. ഇനി നെല്ല് മെതിച്ചെടുക്കാനും യന്ത്രസഹായം കാത്തിരിക്കുകയാണ് കര്‍ഷകര്‍. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷെരീഫ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മനോജ്‌, വാര്‍ഡ്‌ അംഗം കെ. ഉഷ, കൃഷി ഓഫിസര്‍ കെ.വി. ശ്രീജ, സുബ്രഹ്മണ്യന്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story