Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​െഎ.എൻ.എൽ നേതാക്കൾ...

​െഎ.എൻ.എൽ നേതാക്കൾ കാന്തപുരത്തെ കണ്ടു

text_fields
bookmark_border
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി െഎ.എൻ.എൽ നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗം സുന്നികളും യോജിക്കണമെന്ന െഎ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുെട പ്രമേയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു സന്ദർശനം. െഎ.എൻ.എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർ കോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, സെക്രേട്ടറിയറ്റംഗങ്ങളായ കാസിം ഇരിക്കൂർ, ബഷീർ ബഡേരി, സി.പി. നാസർകോയ തങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. െഎക്യശ്രമങ്ങൾ സ്വാഗതാർഹമാണെന്നും തങ്ങൾ നേരത്തെത്തന്നെ ഇൗ ആവശ്യം ഉയർത്തിയിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story