Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വരാജ് ട്രോഫി വീണ്ടും ...

സ്വരാജ് ട്രോഫി വീണ്ടും പുലാമന്തോൾ ഗ്രാമപഞ്ചായത്തിന്

text_fields
bookmark_border
പുലാമന്തോൾ: ജനസേവന പ്രവർത്തനങ്ങളുടെ മികവിന് പുലാമന്തോൾ ഗ്രാമപഞ്ചായത്തിന് ഒരിക്കൽകൂടി അംഗീകാരം. 2016-17 വർഷത്തെ സ്വരാജ് ട്രോഫി ജില്ലതല ഒന്നാംസ്ഥാനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 2011-12ൽ സ്വരാജ് ട്രോഫി സംസ്ഥാനതല ഒന്നാംസ്ഥാനവും 2012-13, 2013-14, 2015-16 വർഷങ്ങളിൽ സ്വരാജ് ട്രോഫി ജില്ലതല ഒന്നാം സ്ഥാനവും ഇതേ കാലയളവിൽ വിവിധ കേന്ദ്രതല അവാർഡുകളും പുലാമന്തോളിനെ തേടിയെത്തിയിരുന്നു. 2016-17 വർഷത്തിൽ കാർഷിക മേഖലയിൽ ഊന്നിയ പ്രവർത്തനമാണ് നിലവിലെ അവാർഡ് വഴി അംഗീകരിക്കപ്പെട്ടത്. ഫെബ്രുവരി 19ന് പെരിന്തൽമണ്ണയിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായയത്ത് ദിനാഘോഷ ചടങ്ങിൽ സ്വരാജ് പുരസ്ക്കാരവും അവാർഡ് തുകയായ 10 ലക്ഷംരൂപയും പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഏറ്റുവാങ്ങും. (പടം ഒന്ന് - പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ) (പടം രണ്ട് - സെക്രട്ടറി പി.വി. വിനോദ്)
Show Full Article
TAGS:LOCAL NEWS 
Next Story