Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് ചാർജ് വർധന...

'ബസ് ചാർജ് വർധന ജനങ്ങളോടുള്ള വെല്ലുവിളി'

text_fields
bookmark_border
ശാന്തപുരം: ഭരണക്കാരുടെ കെടുകാര്യസ്ഥതകൊണ്ടും അഴിമതികൊണ്ടും കുത്തുപാളയെടുത്ത കെ.എസ്.ആർ ടി.സിയെ രക്ഷിക്കാനെന്ന പേരിൽ പൊതുജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന അമിത ഭാരമാണ് ബസ് ചാർജ് വർധനയെന്ന് വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. യാത്രയയപ്പും അനുമോദനവും പെരിന്തൽമണ്ണ: കെ.യു.ടി.എ പെരിന്തൽമണ്ണ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ്, അനുമോദന ചടങ്ങുകൾ ജില്ല പ്രസിഡൻറ് റഷീദ് പന്തലൂർ ഉദ്ഘാടനം ചെയ്തു. വി. ഹംസത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന ഉർദു അധ്യാപകൻ എം. ഹസൈനാർക്ക് യാത്രയയപ്പ് നൽകി. അബൂദബി കെ.എം.സി.സിയുടെ പ്രഥമ അല്ലാമാ ഇഖ്ബാൽ പുരസ്കാര ജേതാവ് കെ.പി. ശംസുദ്ദീൻ തിരൂർക്കാടിനെ അനുമോദിച്ചു. കെ.യു.ഡി.എഫ് പ്രസിഡൻറ് ഇസ്മയിൽ മാടാല ഉപഹാരം നൽകി. സൈഫുന്നീസ, അനീസ്, ഹംസ, അബു, റബിയത്ത്, യാക്കൂബ്, ജലീൽ, ശിഹാബ് എന്നിവർ സംസാരിച്ചു. പടം....pmna mc 3 അബൂദബി കെ.എം.സി.സിയുടെ പ്രഥമ അല്ലാമാ ഇഖ്ബാൽ പുരസ്കാര ജേതാവ് കെ.പി. ശംസുദ്ദീൻ തിരൂർക്കാടിന് കെ.യു.ടി.എ പെരിന്തൽമണ്ണ ഉപജില്ല കമ്മിറ്റി ഉപഹാരം നൽകുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story