Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെവൻസ് ഫുട്ബാൾ: വിദേശ...

സെവൻസ് ഫുട്ബാൾ: വിദേശ താരങ്ങളെ നിരീക്ഷിക്കും

text_fields
bookmark_border
വണ്ടൂർ: സെവൻസ് ഫുട്ബാൾ സീസണായതോടെ വിദേശ കളിക്കാരെ സംബന്ധിച്ചുള്ള പൊലീസ് നിരീക്ഷണം തുടങ്ങി. മതിയായ രേഖകൾ സഹിതമാണോ ഇവർ കളിക്കാനെത്തുന്നത് എന്നതാണ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുക. വണ്ടൂരിൽ കഴിഞ്ഞ വർഷം രേഖകളില്ലാതെ കളിക്കാനെത്തിയ രണ്ട് വിദേശതാരങ്ങൾക്കെതിരെയും സംഘാടകർക്കെതിരെയും പൊലീസ് നടപടിയെടുത്തിരുന്നു. സെവന്‍സ് ആവേശങ്ങള്‍ക്ക് ശക്തിപകരാനായി ഫുട്‌ബാള്‍ ടൂര്‍ണമ​െൻറുകളില്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ സാധാരണ കാഴ്ചയാണ്. നൈജീരിയ, ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളില്‍ നിന്നാണ് താരങ്ങളില്‍ പലരും എത്തുന്നത്. പ്രാദേശിക താരങ്ങളേക്കാളേറെ ഫുട്‌ബാള്‍ പ്രേമികള്‍ക്ക് സുപരിചതരാണ് ഇവരില്‍ പലരുമിന്ന്. എന്നാല്‍, ചിലര്‍ മതിയായ രേഖളില്ലാതെയാണ് രാജ്യത്തെത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തി‍​െൻറ കണ്ടെത്തല്‍. നേരത്തെ പരാതികള്‍ വ്യാപകമായതോടെ കഴിഞ്ഞ വർഷം മുതൽ സെവന്‍സ് അസോസിയേഷന്‍ ടീം മാനേജര്‍മാര്‍ക്കും ടൂര്‍ണമ​െൻറ് കമ്മിറ്റികള്‍ക്കും കര്‍ശന മാര്‍ഗനിര്‍ദേശം നൽകിയിരുന്നു. മുഴുവന്‍ രേഖകളും മത്സരത്തിനു മുമ്പ് ഹാജരാക്കി ടൂര്‍ണമ​െൻറ് കമ്മിറ്റി ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പലപ്പോഴും സംഘാടകർ ഇതില്‍ വീഴ്ച വരുത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം വണ്ടൂരില്‍ നടന്ന ടൂര്‍ണമ​െൻറില്‍ പങ്കെടുത്ത നൈജീരിയന്‍ സ്വദേശികളായ സേവ്യര്‍, ബെഞ്ചമിന്‍ എന്നിവർക്ക് മതിയായ രേഖകളില്ലാത്തതിനാലാണ് കോഴിക്കോട് ഫോറിന്‍ റീജനല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരം വണ്ടൂർ പൊലീസ് കേസെടുത്തത്. മൂന്നു ദിവസത്തിനകം രേഖ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടും പാലിക്കപ്പെടാത്തതിനെ തുടർന്ന് ടൂര്‍ണമ​െൻറ് കമ്മിറ്റിക്കും ടീം ഏജൻറിനുമെതിരെ കേസെടുത്തു. നടപടി കർക്കശമാക്കിയതോടെ ജില്ലയിലെ ടൂർണമ​െൻറുകളുടെ സംഘാടകരും ടീം മാനേജർമാരും ശ്രദ്ധയോടെയാണ് ഇത്തവണ കാര്യങ്ങൾ ചെയ്യുന്നത്. ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷണ വിഭവങ്ങളെത്തിച്ച് വിദ്യാർഥികൾ വണ്ടൂർ: വാണിയമ്പലം സ​െൻറ് ഫ്രാൻസിസ് സ്കൂളിലെ കുട്ടികൾ വർഷം തോറും നടത്തുന്ന ജീവകാരുണ്യ പ്രവർത്തന ഭാഗമായി ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളിനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഒരു മാസത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ നൽകി. കുട്ടികൾ സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട പദ്ധതി നടത്തിയത്. ഈ വർഷം15 കുടുംബങ്ങളെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ മാനേജർ ജെസ്സി, പ്രിൻസിപ്പൽ റിജി ജേക്കബ്, പി.ടി.എ പ്രസിഡൻറ് ഷൈജൽ എടപ്പറ്റ, എം.എസ്. സാനു, ടി.പി. ഹുമയൂൺ കബീർ, അധ്യാപകരായ കെ. ഫസൽ, വി.പി. ജിഷാദ്, സോബിൻ, കെ. ലിജോ, വിദ്യാർഥികളായ കെ. കൃഷ്ണേന്തു, പി. പ്രിയംവദ, റിദിൻ കെ. റിയാസ്, പി. ഫയാൻ, ഹാഷിം മോൻ, കെ. നിദ സുലൈമാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story