Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിൽവർ ജൂബിലിയാഘോഷം...

സിൽവർ ജൂബിലിയാഘോഷം നാളെ

text_fields
bookmark_border
വളാഞ്ചേരി: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റി​െൻറ സിൽവർ ജൂബിലിയാഘോഷം ഞായറാഴ്ച രാവിലെ 10ന് സ്കൂളിൽ നടക്കും. മുൻ എൻ.സി.സി ഓഫിസറായിരുന്ന അബ്ദുറഹ്മാൻ മാസ്റ്ററെ ആദരിക്കും. പഴയകാല എൻ.സി.സി കാഡറ്റുകളുടെ സംഗമവും നടക്കും. എൻ.സി.സി മലപ്പുറം കമാൻഡിങ് ഓഫിസർ ലഫ്റ്റനൻറ് കേണൽ എൻ. കുമാർ ഉദ്ഘാടനം ചെയ്യും. ബെസ്റ്റ് ഷൂട്ടർ മൊെമേൻറാ വിതരണം കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കർ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ എൻ.സി.സി ഓഫിസർ മേജർ എം. സൈനുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡൻറ് സി.കെ. ജയകുമാർ, ടി.കെ. മുഹമ്മദ് ബഷീർ, കെ. രാഹുൽ എന്നിവർ സംബന്ധിച്ചു. കേരള കർഷകസംഘം പോസ്റ്റ് ഒാഫിസ് മാർച്ച് നടത്തി വളാഞ്ചേരി: കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റ് ഒാഫിസ് മാർച്ച് സംഘടിപ്പിച്ചു. കർഷകസംഘം ജില്ല ജോ. സെക്രട്ടറി കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, എ.പി. സത്യനാഥ് എന്നിവർ സംസാരിച്ചു. ടി.എം. രാജഗോപാൽ സ്വാഗതവും സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story