Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകാശ്​ അംബേദ്​കർ...

പ്രകാശ്​ അംബേദ്​കർ ലീഗ്​ നേതാക്കളെ കണ്ടു

text_fields
bookmark_border
മലപ്പുറം: ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനും ബാരിപ്പ ബഹുജൻ മഹാ സംഘ് ദേശീയ പ്രസിഡൻറുമായ ഡോ. പ്രകാശ് അംബേദ്കർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട് സന്ദർശിച്ചു. മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഹൈദരലി ശിഹാബ് തങ്ങൾ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്ത് വളർന്നുവരുന്ന ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ പിന്നാക്ക ജനവിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റമുണ്ടാവണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ബാരിപ്പ ബഹുജൻ മഹാ സംഘ് നേതൃത്വവുമായി ചർച്ച നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ പിറ്റ്സ സംഘടിപ്പിക്കുന്ന ദലിത്-മുസ്ലിം സാഹോദര്യം ദേശീയ സെമിനാറിൽ പങ്കെടുക്കാനാണ് ഡോ. പ്രകാശ് അംബേദ്കർ മലപ്പുറത്തെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story