Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എം.എ.വൈ പദ്ധതി:...

പി.എം.എ.വൈ പദ്ധതി: മലപ്പുറം നഗരസഭക്ക് സർക്കാർ പുരസ്കാരം

text_fields
bookmark_border
മലപ്പുറം: നഗരസഭയുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാറി​െൻറ മറ്റൊരു ബഹുമതി. പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുന്ന പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി സംസ്ഥാനത്ത് മികച്ച രീതിയിൽ വേഗത്തിൽ നടപ്പാക്കിയ നഗരസഭയായി മലപ്പുറത്തെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലിൽനിന്ന് ചെയർപേഴ്സൻ സി.എച്ച്. ജമീല ട്രോഫി സ്വീകരിച്ചു. പി.എം.എ.വൈ പദ്ധതി പ്രകാരം 725 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭക്കുള്ള നഗരപാലിക പുരസ്കാരം കഴിഞ്ഞ മാസം മലപ്പുറത്തിന് ലഭിച്ചിരുന്നു. mpmrs1 പി.എം.എ.വൈ പദ്ധതി മികച്ച രീതിയിൽ വേഗത്തിൽ നടപ്പിലാക്കിയതിനുള്ള പുരസ്കാരം മന്ത്രി കെ.ടി. ജലീലിൽനിന്ന് മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല ഏറ്റുവാങ്ങുന്നു
Show Full Article
TAGS:LOCAL NEWS 
Next Story