Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടി യതീംഖാന...

തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്​ നാളെ തുടക്കം

text_fields
bookmark_border
മലപ്പുറം: തിരൂരങ്ങാടി യതീംഖാന 75ാം വാർഷികവും പി.എസ്.എം.ഒ കോളജ് ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനവും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇതോടനുബന്ധിച്ച് യതീംഖാന പൂർവ അന്തേവാസി കുടുംബ സംഗമം, ചരിത്ര സമ്മേളനം, ഉദ്ഘാടന സമ്മേളനം, പ്രതിഭ സംഗമം, സൗഹൃദ സദസ്സ് എന്നിവയും നടക്കും. ശനിയാഴ്ച രാവിലെ 10ന് 'ഒാർഫനേജ് ഒാർമ' ഒാൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡൻറ് ഡോ. നവേദ് ഹാമിദ് ഉദ്ഘാടനം ചെയ്യും. പൂർവ അന്തേവാസികളും കുടുംബവും പെങ്കടുക്കും. ഉച്ചക്ക് രണ്ടിന് ചരിത്രസമ്മേളനം ഇൗജിപ്ത് അംബാസഡർ ഹാതിം അൽ സയ്യിദ് തഗൽദിൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അംബാസഡർ ഫഹദ് അഹമ്മദ് അൽ അവാദി വിശിഷ്ടാതിഥിയാകും. ഞായറാഴ്ച രാവിലെ 10ന് യതീംഖാന വിദ്യാർഥികളുടെ കലാപരിപാടി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സൗഹൃദ സദസ്സ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജോർഡൻ അംബാസഡർ ഹസ്സൻ മഹമൂദ് മുഹമ്മദ് അൽ ജവർനാഹ് വിശിഷ്ടാതിഥിയാകും. െവെകീട്ട് 6.30ന് മെഗാക്വിസ് ഷോ നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി എം.കെ. ബാവ, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഡോ. എം. അബ്ദുൽ മജീദ്, വി.പി. സെയ്തലവി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story