Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോപ്പുലർ ഫ്രണ്ട്...

പോപ്പുലർ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും നാളെ

text_fields
bookmark_border
തിരൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന യൂനിറ്റി മാർച്ചും ബഹുജന റാലിയും തിരൂരിൽ ശനിയാഴ്ച നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന തലക്കെട്ടിലാണ് പരിപാടി. കാസര്‍കോട്, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലും ഇതേ ദിവസം മാർച്ചുണ്ട്. വൈകീട്ട് 4.30ന് തിരൂർ റിങ് റോഡിൽ നിന്ന് ആരംഭിക്കുന്ന വളണ്ടിയർ പരേഡും ബഹുജന റാലിയും മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. പൊതുസമ്മേളനം ദേശീയ ചെയർമാൻ ഇ. അബൂബക്കർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ സി. അബ്ദുൽ ഹമീദ്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ കെ. മുഹമ്മദ് ബഷീർ, പി.വി. അബൂ സ്വാലിഹ്, കെ.പി. അഷ്റഫ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story