Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുനരധിവാസ പദ്ധതികൾ...

പുനരധിവാസ പദ്ധതികൾ കുരുക്കിൽ; പരാതിക്കെട്ടഴിച്ച് പ്രവാസികൾ

text_fields
bookmark_border
മഞ്ചേരി: മടങ്ങിയെത്തിയ പ്രവാസികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളോ പുനരധിവാസ പദ്ധതികളോ വെളിച്ചം കാണുന്നില്ലെന്ന പരാതികളുമായി പ്രവാസികൾ ഒരുമിക്കുന്നു. മഞ്ചേരിയിൽ വ്യാഴാഴ്ച നടന്ന കൺവെൻഷനിൽ 150ഒാളം പേർ പങ്കെടുത്തു. സ്വയംതൊഴിൽ പദ്ധതികൾക്കായി ബാങ്കുകളുടെ പിന്നാലെ നടക്കുന്നതും നോർക്ക വഴിയും അല്ലാതെയും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നിസ്സാര കാരണങ്ങളുടെ പേരിൽ തഴയുന്നതുമടക്കം പ്രവാസികൾ സങ്കടങ്ങൾ നിരത്തി. രാഷ്ട്രീയപാർട്ടികളെയോ മറ്റോ ആശ്രയിക്കാതെ പ്രവാസികൾ ഒന്നിച്ചുനിൽക്കാനും തീരുമാനിച്ചു. കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ കൂട്ടായ്മകളായി. ജില്ല കമ്മിറ്റികൾ രൂപവത്കരിച്ചുവരികയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. അബ്ദുൽ മനാഫ് പറഞ്ഞു. കോഴിക്കോട് കേന്ദ്രമായ ഗ്ലോബൽ പ്രവാസി റിട്ടേണേഴ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിലാണ് ജില്ലകളിൽ കൂട്ടായ്മ. പ്രവാസി സ്വയം തൊഴിൽ വായ്പ നൽകാത്ത ബാങ്കുകളിലെ നിക്ഷേപങ്ങൾ മാർച്ച് മുതൽ പിൻവലിക്കാനും കാരണം അവരെ ബോധ്യപ്പെടുത്താനും കൺവെൻഷൻ തീരുമാനിച്ചു. മഞ്ചേരിയിൽ നടന്ന കൺവെൻഷനിൽ കെ. സുനിൽകുമാർ, അബ്ദുൽ ഗഫൂർ തിരൂർ എന്നിവർ സംസാരിച്ചു. അംഗത്വഫോറം വിതരണവും നടത്തി. മഞ്ചേരിയിൽ മടങ്ങിയെത്തിയ പ്രവാസി കൺവെൻഷനിൽ കെ.ടി. അബ്ദുൽ മനാഫ് സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story