Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightന്യൂനപക്ഷ സ്കൂളുകൾക്ക് ...

ന്യൂനപക്ഷ സ്കൂളുകൾക്ക് അംഗീകാരം നൽകണം ^അസ്മി

text_fields
bookmark_border
ന്യൂനപക്ഷ സ്കൂളുകൾക്ക് അംഗീകാരം നൽകണം -അസ്മി തേഞ്ഞിപ്പലം: അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ന്യൂനപക്ഷ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും അംഗീകാരം നൽകണമെന്നും അസോസിയേഷൻ ഫോർ സമസ്ത മാനേജ്മ​െൻറ് ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) സംഘടിപ്പിച്ച മാനേജ്മ​െൻറ്-പ്രിൻസിപ്പൽ ശിൽപശാല ആവശ്യപ്പെട്ടു. ഫെബ്രുവരി 24ന് രാവിലെ ഒമ്പതിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ സമരപ്രഖ്യാപന കൺെവൻഷൻ സംഘടിപ്പിക്കും. എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം ശിൽപശാല ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് മുഖ്യാതിഥിയായിരുന്നു. എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, അസ്മി സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, സമസ്ത മാനേജർ കെ. മോയിൻകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story