Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷട്ട്​ൽ ബാഡ്​മിൻറൺ...

ഷട്ട്​ൽ ബാഡ്​മിൻറൺ ടൂർണമെൻറ്​: കാഞ്ഞങ്ങാട്​ ചാമ്പ്യന്മാർ

text_fields
bookmark_border
ഇന്ദിര ഗാന്ധി പി.ടി.സി പാലക്കാട് രണ്ടാമത് കോഴിക്കോട്: 59ാമത് സംസ്ഥാന പോളിടെക്നിക് കോളജ് ഷട്ട്ൽ ബാഡ്മിൻറൺ ടൂർണമ​െൻറ് പുരുഷവിഭാഗം മത്സരത്തിൽ എസ്.എൻ.പി.ടി.സി കാഞ്ഞങ്ങാട് ചാമ്പ്യന്മാരായി. ഫൈനലിൽ ഇന്ദിര ഗാന്ധി പി.ടി.സി പാലക്കാടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത്. ജി.പി.ടി.സി കളമശ്ശേരി ജി.പി.ടി.സി കണ്ണൂരിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി മൂന്നാംസ്ഥാനം നേടി. വനിതവിഭാഗത്തിൽ കാർമൽ പോളിടെക്നിക് കോളജ് ആലപ്പുഴ നേരിട്ടുള്ള സെറ്റുകൾക്ക് ആർ.ഡബ്ല്യു.പി.ടി.സി പയ്യന്നൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. എസ്.എൻ.പി.ടി.സി കാഞ്ഞങ്ങാട് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് എസ്.എസ്.എം.പി.ടി.സി തിരൂരിനെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഇൻറർനാഷനൽ ബാഡ്മിൻറൺ കോച്ച് എ. നാസർ നൽകി. ഡബ്ല്യു.പി.ടി.സി കോഴിക്കോട് പ്രിൻസിപ്പൽ പി. ബീന അധ്യക്ഷത വഹിച്ചു. കെ. രവികുമാർ, മുഹമ്മദ് ഹുസൈൻ, കെ.സി. രവീന്ദ്രനാഥ്, എൻ. ശ്രീകുമാർ, പി. ഷിബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story