Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്രയാൻ ^2018...

'ശാസ്ത്രയാൻ ^2018' പ്രദർശനം പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ തുടങ്ങി

text_fields
bookmark_border
'ശാസ്ത്രയാൻ -2018' പ്രദർശനം പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ തുടങ്ങി പട്ടാമ്പി: മുഴുവൻ പഠന വകുപ്പുകളും പങ്കാളികളാകുന്ന 'ശാസ്ത്രയാൻ -2018' ശാസ്ത്ര-മാനവിക പ്രദർശനം പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠന നേട്ടങ്ങൾ പൊതു സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളജിൽ നടന്നുവരുന്ന വൈവിധ്യമാർന്ന പരീക്ഷണങ്ങൾ, ലാബുകൾ, ലൈബ്രറി, വകുപ്പുതല പ്രവർത്തനങ്ങൾ, അധ്യാപക-വിദ്യാർഥികളുടെ രചനകൾ, എൻ.സി.സി, എൻ.എസ്.എസ്, ഇതര ക്ലബുകൾ എന്നിവയുടെ പ്രവർത്തനനേട്ടങ്ങൾ, അപൂർവ ശേഖരങ്ങൾ തുടങ്ങി വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കിയാണ് രണ്ട് ദിവസത്തെ പ്രദർശനം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ ബോധന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി കേരള സർക്കാറി​െൻറയും റൂസയുടെയും സഹകരണത്തോടെയാണ് പരിപാടി. പ്രിൻസിപ്പൽ ഡോ. ഷീല അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പുന്നൂസ് ജേക്കബ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി, മുനിസിപ്പൽ കൗൺസിലർ കെ.ടി. റുഖിയ, പി.ടി.എ വൈസ് പ്രസിഡൻറ് എ.എം. നാരായണൻ, സെക്രട്ടറി പി.കെ. പ്രസന്ന, റൂസ പ്രതിനിധി അജയൻ, ഡോ. ബിനിത, യൂനിയൻ ചെയർമാൻ മഹേഷ് ലാൽ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സർവകലാശാലയിലെ ഡോ. എസ്. ബിജു 'ആഹാരവും ആഹാര പരിണാമവും' വിഷയത്തിൽ പ്രഭാഷണം നടത്തും. വൈകീട്ട് പ്രദർശനം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story