Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം നഗരസഭ...

ഒറ്റപ്പാലം നഗരസഭ യോഗത്തിൽ വാക്കേറ്റം

text_fields
bookmark_border
ഒറ്റപ്പാലം: സ്വതന്ത്ര കൗൺസിലർ സെക്രട്ടറിയെ അധിക്ഷേപിച്ചെന്നാരോപിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റം. പൊതുറോഡുകളുമായി ബന്ധപ്പെട്ടതുൾെപ്പടെയുള്ള അജണ്ടകൾ ചർച്ച ചെയ്യാനായി വിളിച്ചുകൂട്ടിയ അടിയന്തര യോഗമാണ് ഭരണ-പ്രതിപക്ഷങ്ങളുടെ വാക്കേറ്റം മൂത്ത് കൈയാങ്കളിയുടെ വക്കോളമെത്തിയത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. ശശികുമാറിനെതിരെ മോശം പരാമർശം ഉന്നയിച്ച നഗരസഭ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇ. പ്രഭാകരൻ പ്രമേയം അവതരിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സെക്രട്ടറിക്കെതിരെ കെ.ബി. ശശികുമാർ തിരിഞ്ഞതോടെ കൗൺസിൽ ബഹളമയമായി. തനിക്കെതിരെ ഭീഷണി ഉയർത്തിയ ശശികുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ചെയർമാന് പരാതി നൽകി. യോഗം അജണ്ട പാസാക്കി പിരിഞ്ഞു. ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഉൾെപ്പടുത്തി 79 വീടുകൾക്ക് 70 ലക്ഷം രൂപ നീക്കിവെക്കാൻ തീരുമാനിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിക്കാൻ അഞ്ചുലക്ഷം അനുവദിച്ചു. ഒറ്റപ്പാലം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇടറോഡുകളുടെ നവീകരണത്തിനായി 30 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story