Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇലക്ട്രിസിറ്റി...

ഇലക്ട്രിസിറ്റി ജീവനക്കാര്‍ക്കും തൊഴിലാളികൾക്കും നാടി​െൻറ ആദരം

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ കാളവേലാഘോഷത്തിന് വൈദ്യുതി മുടങ്ങാതിരിക്കാന്‍ ഇലക്ട്രിക് ലൈന്‍ ഉയര്‍ത്തല്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഇലക്ട്രിസിറ്റി ജീവനക്കാര്‍ക്കും കറാറുകാര്‍ക്കും തൊഴിലാളികള്‍ക്കും നാടി​െൻറ ആദരം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും വ്യാപാരി സംഘടനകളുടെ പ്രതിനിധികളും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. നഗരസഭ ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി വൈസ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങ് വ്യപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറല്‍ സെക്രട്ടറി കെ.എ. ഹമീദ് വിശദീകരണം നടത്തി. പൗരസമിതിയുടെ ഉപഹാരം നഗരസഭ ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്ത് പി.കെ. ശശി എം.എൽ.എക്ക് നല്‍കി. ഇലക്ട്രിസിറ്റി ജീവനക്കാര്‍ക്കു പൗരസമിതിയുടെ ഉപഹാരം പി.കെ. ശശി എം.എല്‍.എ കൈമാറി. പുത്തനാല്‍ക്കല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് കെ.എം. ഹമീദ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് എന്‍. സുകുമാരന്‍, കൗണ്‍സിലര്‍മാരായ കെ. കൃഷ്ണദാസ്, പി. ജയന്‍, മീരാന്‍ നൗഫല്‍ എന്നിവരും വി. ശാന്തകുമാര്‍, ശശികുമാര്‍ ഗീതാജ്ഞലി, സി.ഐ.എ ദീപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡിനുവേണ്ടി വി. രാധാകൃഷ്ണന്‍, എം.വി. ജാസ്മിന്‍, ഡോ. പി. രാജന്‍ എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു. കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ പി.പി. വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story