Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിയടച്ച് എം.എസ്.പി...

വഴിയടച്ച് എം.എസ്.പി നടത്തുന്ന നിർമാണം തട‍യുമെന്ന് നാട്ടുകാർ

text_fields
bookmark_border
മലപ്പുറം: മേൽമുറി പെരുമ്പറമ്പ് എം.എസ്.പി ക്യാമ്പി​െൻറ അധീനതയിൽ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന സ്ഥലം ചുറ്റുമതിൽ കെട്ടി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കം തടയുമെന്ന് നാട്ടുകാർ. പെരുമ്പറമ്പ് കൂട്ടായ്മ യോഗമാണ് തീരുമാനമെടുത്തത്. 50ലേറെ കുടുംബങ്ങൾ വഴിയില്ലാതെ വലയും. പലർ‌ക്കും ചുറ്റിവളഞ്ഞ് ഏറെ ബുദ്ധിമുട്ടി പോകേണ്ടി വരും. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഭൂമിയാണ് മതിൽകെട്ടി അടക്കുന്നത്. ചുറ്റുമതിൽ നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും കൂട്ടായ്മ അറിയിച്ചു. ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ജനപ്രതിനിധികൾക്കും ജില്ല കലക്ടർക്കും നിവേദനം നൽകും. റഷീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. സിദ്ദീഖ്, ജസീൽ പറമ്പൻ, പി.പി. ബഷീർ, കെ.കെ. ഷംസുദ്ദീൻ, പി.പി. യൂസഫ്, പി. ഹുസൈൻ, രാമൻ കൂത്രാട്ട്, വേലായുധൻ, ശരത്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story