Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബഹുസ്വരത...

ബഹുസ്വരത നിലനിർത്തേണ്ടത് സ്വത്വം ഉയർത്തിപ്പിടിച്ച് ^രാമനുണ്ണി

text_fields
bookmark_border
ബഹുസ്വരത നിലനിർത്തേണ്ടത് സ്വത്വം ഉയർത്തിപ്പിടിച്ച് -രാമനുണ്ണി മലപ്പുറം: ബഹുസ്വരത കാത്തുസൂക്ഷിക്കേണ്ടത് വ്യക്തികളുടെ സ്വത്വം ഉയർത്തിപ്പിടിച്ചു കൊണ്ടാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ.പി. രാമനുണ്ണി. വ്യത്യസ്ത രൂപത്തിൽ കടന്നുവരുന്ന ഫാഷിസം ഹൈന്ദവതയുടെ സംരക്ഷകരായിട്ടാണിപ്പോൾ ഇടപെടുന്നത്. ഇസ്ലാം പഠിപ്പിക്കുന്നത് ബഹുസ്വരതയുടെ തത്വശാസ്ത്രമാണ്. ഇസ്ലാമിനെ പുകമറയിൽ നിർത്താനുള്ള നീക്കങ്ങളെ ചരിത്രത്തി​െൻറെയും പ്രമാണത്തി​െൻറയും പിൻബലത്തിൽ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഉമറുൽഫാറൂഖ് സഖാഫി രചിച്ച് ഐ.പി.ബി പ്രസിദ്ധീകരിച്ച 'ഇസ്ലാം, ബഹുസ്വരത' പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു രാമനുണ്ണി. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പുസ്തകം ഏറ്റുവാങ്ങി. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, അനൂപ്, മുസ്തഫ പി. എറയ്ക്കൽ, എസ്. ശറഫുദ്ദീൻ, എൻ.എം. സ്വാദിഖ് സഖാഫി, പി. ഇബ്രാഹിം ബാഖവി, മുഹമ്മദ് ശരീഫ് നിസാമി, കെ.പി. ശമീർ, പി.കെ. അബ്ദുസമദ്, വഹാബ് ജിഫ്രി എന്നിവർ സംസാരിച്ചു. mpmrs1 'ഇസ്ലാം, ബഹുസ്വരത' പുസ്തക പ്രകാശനം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് നൽകി കെ.പി. രാമനുണ്ണി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story