Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവഗണന പേറി ഓടക്കയത്തെ...

അവഗണന പേറി ഓടക്കയത്തെ കിൻറർഗാർട്ടൻ സ്കൂൾ

text_fields
bookmark_border
ഊർങ്ങാട്ടിരി: വെള്ളമില്ല, വൈദ്യുതിയില്ല, നല്ല കെട്ടിടമില്ല, സൗകര്യമുള്ള മുറ്റമില്ല, കളിക്കോപ്പുമില്ല. ആദിവാസി കുഞ്ഞുങ്ങളോടുള്ള അവഗണനയുടേയും വിവേചനത്തിേൻറയും ഉത്തമോദാഹരണമാണ് ഓടക്കയത്തെ പട്ടികവർഗ വിഭാഗങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങൾക്കായുള്ള കിൻറർഗാർട്ടൻ സ്കൂൾ. സ്ഥാപിതമായി രണ്ട് പതിറ്റാണ്ടിനടുത്തായെങ്കിലും പേരിന് മാത്രമൊരു കിൻറർഗാർട്ടനായി നിലകൊള്ളുന്നു. തുടങ്ങുമ്പോൾ വാടകക്കെട്ടിടത്തിലായിരുന്ന സ്ഥാപനം 2002ൽ ഐ.ടി.ഡി.പി സ്ഥാപിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും 15 വർഷം മുമ്പത്തെ അതേ അവസ്ഥയാണിപ്പോഴും. ചുമരുകൾ സിമൻറ് തേച്ചിട്ടില്ല. നിലം പരുക്കനായി ഇട്ടിരിക്കുകയാണ്. 18 കുട്ടികളാണ് ഉള്ളത്. അടുപ്പ് ഇല്ലാത്തതിനാൽ കല്ല് കൂട്ടിയാണിവിടെ ഭക്ഷണം പാകം ചെയ്യുന്നത്. വെള്ളത്തിന് വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വേനൽക്കാലമായാൽ വെള്ളം ദൂരെനിന്ന് ചുമടായി കൊണ്ടുവരണം. കുട്ടികൾക്ക് കളിക്കാൻ പാകമാക്കിയ മുറ്റമോ മറ്റ് അനുബന്ധ വസ്തുക്കളോ ഇല്ല. ഒന്നുമില്ലെങ്കിലും അധികാരികൾ കുട്ടികൾക്ക് യൂനിഫോം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തും ഐ.ടി.ഡി.പിയും പരസ്പരം പഴിചാരി ഒഴിഞ്ഞ് കളിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഊരുകൂട്ടങ്ങളിലും ഗ്രാമസഭകളിലും നിരവധി തവണ വിഷയം ഉയർത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. വിവേചനം തുടർന്നാൽ നിലമ്പൂർ ട്രൈബൽ കാര്യാലയത്തിന് മുന്നിലും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിലും അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ആദിവാസി യുവാക്കൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story