Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷുഹൈബ്​ വധം...

ഷുഹൈബ്​ വധം തുല്യതയില്ലാത്ത ക്രൂരത –മുസ്​ലിം ലീഗ്​

text_fields
bookmark_border
ഷുഹൈബ് വധം തുല്യതയില്ലാത്ത ക്രൂരത –മുസ്ലിം ലീഗ് കോഴിക്കോട്: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്നും രാഷ്്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുന്നത് ഗൗരവകരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ്. കൊലയും ഗൂഢാലോചനയും അന്വേഷിക്കാനും കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 24ന് കോഴിക്കോട്ട് ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ദേശീയ എക്സിക്യൂട്ടിവ് അടുത്തമാസം ചേരും. 70ാം സ്ഥാപക ദിനാചരണം മാര്‍ച്ച് 10ന് ഉണര്‍ത്തുദിനമായി ആചരിക്കും. വാര്‍ത്തസമ്മേളനത്തിൽ ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story