Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവർത്തനത്തി​െൻറ പേരിൽ തട്ടിപ്പ് നടത്തിയവരെ പൊലീസിൽ ഏൽപിച്ചു

text_fields
bookmark_border
അരീക്കോട്: ജീവകാരുണ്യ പ്രവർത്തനത്തി​െൻറ പേരിൽ തട്ടിപ്പ് നടത്തിയവരെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴിന് അരീക്കോട് ബസ്സ്റ്റാൻഡിലാണ് സംഭവം. രോഗം ബാധിച്ച കുട്ടിയുടെ ഫോട്ടോ െവച്ച് ഒമ്നി വാഹനത്തിൽ അരീക്കോടെത്തിയ സംഘം ഗാനമേള നടത്തി പണം പിരിക്കുകയായിരുന്നു. ഇതിനിടെ സംഘത്തി​െൻറ പ്രവൃത്തിയിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് അസുഖം ബാധിച്ച കുട്ടിയുടെ ചികിത്സക്ക് എത്ര പണം നൽകുന്നുണ്ടെന്ന ചോദ്യവുമായി രംഗത്തെത്തുകയായിരുന്നു. സത്യസന്ധമായി തന്നെയാണ് ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതെന്ന് വിശദീകരിച്ച സംഘം ഒടുവിൽ കുട്ടിയുടെ വീട്ടിലെ ഫോൺ നമ്പർ നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. രോഗബാധിതനായ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ ആഴ്ചയിൽ 2000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന മറുപടി ലഭിച്ചതോടെയാണ് ഗാനമേള സംഘത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പൊലീസിൽ ഏൽപിച്ചത്. മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പൊലീസ് പിടിക്കപ്പെടുമെന്നായതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഒരു ദിവസം ഇവർ 20,000 മുതൽ 30,000 രൂപ വരെ പിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story