Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോലക്കലിൽ ഉണങ്ങിയ മരം ...

ചോലക്കലിൽ ഉണങ്ങിയ മരം ഭീഷണിയാകുന്നു

text_fields
bookmark_border
പയ്യനാട്: ചോലക്കൽ ടൗണിൽ ഏത് നിമിഷവും നിലംപൊത്താനായ ഉണങ്ങിയ മരം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മരം മുറിക്കാൻ ആവശ്യപ്പെട്ടപ്പോൾ മഞ്ചേരി നഗരസഭയും പി.ഡബ്ല്യു.ഡി അധികൃതരും പരസ്പരം പഴിചാരി രക്ഷപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു. മരം ഉടൻ മുറിച്ചുമാറ്റിയില്ലെങ്കിൽ വലിയ അപകടത്തിന് കാരണമാകും. വിദ്യാർഥികളടക്കം നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. പച്ച മരമല്ലാത്തതിനാൽ ലേലം ചെയ്യാനാകാത്തതിനാലാണ് മുറിച്ചുമാറ്റാൻ ഇരുകൂട്ടർക്കും താൽപര്യമില്ലാത്തതെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story