Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുളിക്കൽ മദീനത്തുൽ...

പുളിക്കൽ മദീനത്തുൽ ഉലൂം സമ്മേളനം

text_fields
bookmark_border
കൊണ്ടോട്ടി: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് എം.എസ്.എം യൂനിറ്റ് സംഘടിപ്പിക്കുന്ന ദ്വിദിന ദഅ്വ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കാമ്പസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ. എൻ. മുഹമ്മദലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് കെ.ജെ.യു സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം നിർവഹിക്കും. രണ്ട് ദിവസങ്ങളിലായി 'ഫാഷിസത്തി​െൻറ അധികാരാരോഹണവും ന്യൂനപക്ഷങ്ങളുടെ അതിജീവനവും' വിഷയത്തിൽ സെമിനാർ, ഹദീസ് പാഠം, കുടുംബ സമ്മേളനം, നവോത്ഥാന സമ്മേളനം തുടങ്ങിയവ നടക്കും. ഞായറാഴ്ച വൈകീട്ട് 4.30ന് സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രഫ. ബഷീർ മാറഞ്ചേരി, പ്രഫ. അബ്ദുൽ മുനീർ പൂന്തല, റഫീഖ് പറവൂർ, കെ. മുഹമ്മദ് അമാൻ തുടങ്ങിയവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story