Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിൻഫ്രയിൽനിന്ന്...

കിൻഫ്രയിൽനിന്ന് ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്​ പ്രതിദിനം 15 ലക്ഷം ലിറ്റർ വെള്ളം

text_fields
bookmark_border
വള്ളിക്കുന്ന്: കിൻഫ്രയിൽനിന്ന് പ്രതിദിനം15 ലക്ഷം ലിറ്റർ വെള്ളം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന് നൽകാൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. കിൻഫ്ര ജനറൽ മാനേജർ പി. സുനിൽ, വ്യവസായ വകുപ്പ് ജനറൽ മാനേജർ ഡോ. ടി. ഉണ്ണികൃഷ്ണൻ, ജലനിധി അസി. ഡയറകടർ അജയ്കുമാർ, ഡയറക്ടർ ജി. മോഹൻകുമാർ, ടെക്നിക്കൽ ഡയറക്ടർ കെ. മോഹനൻ, മലപ്പുറം റീജനൽ പ്രോജക്ട് ഡയറക്ടർ ഹൈദർ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, വൈസ് പ്രസിഡൻറ് കെ. ജമീല, സ്ഥിരം സമിതി അധ്യക്ഷൻമാരായ അസീസ് പാറയിൽ, സി. ശിവദാസൻ, കെ.എൻ. ഉദയകുമാരി, അംഗങ്ങളായ കെ.പി. കുഞ്ഞിമുട്ടി, കെ. അജിതകുമാരി, പഞ്ചായത്ത് സെക്രട്ടറി കെ. സുധീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കിൻഫ്രയുടെ വാട്ടർ ടാങ്കിൽ നിലവിൽ സ്ഥാപിച്ച 300 മീറ്റർ 140 എം.എം. പൈപ്പ്, 300 എം.എം ആക്കി മാറ്റി സ്ഥാപിക്കാൻ കിൻഫ്ര അധികൃതർ നടപടി സ്വീകരിക്കും. മുഴുവൻ കുടുംബങ്ങൾക്കും വെള്ളമെത്തിക്കാൻ കിൻഫ്ര നൽകിയ 12 സ​െൻറ് സ്ഥലത്ത് വാട്ടർ ഹെഡ് സംഭരണി സ്ഥാപിക്കുന്നതിന് രണ്ട് രൂപ സെസ് കുറക്കാൻ സർക്കാറിലേക്ക് ജലനിധി റിപ്പോർട്ട് നൽകി. റോഡ് നവീകരണത്തിന് പഞ്ചായത്ത് സമർപ്പിച്ച എസ്റ്റിമേറ്റിൽ ആവശ്യമായ തുക നൽകുന്നതിന് പരിശോധിച്ച് പരിഹാരം കാണും. കുടിവെള്ള പദ്ധതി തീരുമാനമാവാത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്തും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംയുക്തമായി ഈ മാസം ആദ്യം ജലനിധി മലപ്പുറം റീജനൽ ഡയറക്ടറുടെ ഒാഫിസിന് മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചിരുന്നു. ധർണ മാറ്റണമെന്നും തിരുവനന്തപുരത്ത് വെച്ച് ചർച്ച ചെയ്ത് അനുകൂല തീരുമാനം ഉണ്ടാക്കാമെന്നും കാണിച്ച് ജലനിധി അധികൃതർ കത്ത് അയച്ചതി​െൻറ ഭാഗമായി ധർണ മാറ്റിയിരുന്നു. ഇതി​െൻറ ഭാഗമായാണ് വ്യാഴാഴ്ച ചർച്ച നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story