Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഡൽ യൂത്ത് പാർലമെൻറ്​ ...

മോഡൽ യൂത്ത് പാർലമെൻറ്​ ശ്രദ്ധേയമായി

text_fields
bookmark_border
കോട്ടക്കൽ: പുതുപ്പറമ്പ് ജി.എച്ച്.എസ്.എസിൽ നടന്ന . കേന്ദ്ര പാർലമ​െൻറ് യൂത്ത് അഫയേഴ്സ് വകുപ്പ് തെരഞ്ഞെടുത്ത സ്കൂളിൽ ഒന്നായിരുന്നു പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ്. വിദ്യാർഥികൾ തന്നെ പ്രസിഡൻറും പ്രധാനമന്ത്രിയും സ്പീക്കറും ഭരണപക്ഷവും പ്രതിപക്ഷവും ആയി സബ്മിഷൻ ഉന്നയിച്ചും വാക്കൗട്ട് നടത്തിയും മോഡൽ പാർലമ​െൻറ് അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും വനിത ശാക്തീകരണ ബില്ലും വിദ്യാർഥികളുടെ സൗജന്യ യാത്ര നിരക്കുമെല്ലാം വിഷയങ്ങളായി. വോട്ടെടുപ്പും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചനം തുടങ്ങി പാർലമ​െൻറ് നടപടിക്രമങ്ങളും കുട്ടികൾ തൻമയത്വത്തോടെ അവതരിപ്പിച്ചു. ഹുസ്ന (സ്പീക്കർ), ശ്യാംജിത് (പ്രധാനമന്ത്രി), ഫർഹാൻ (പ്രതിപക്ഷ നേതാവ്), ഷമീമ ഷഹല, മുഹമ്മദ് ഖാജ എന്നിവരായിരുന്നു താരങ്ങളായത്. ഡോ. ബാബുരാജ്, ഡോ. ഹസ്കർ എന്നിവർ വിധികർത്താക്കളായി. ഹയർ സെക്കൻഡറി അധ്യാപകരായ ഉമ, സാബിറ, രതീഷ് എന്നിവർ നേതൃത്വം നൽകി. ജില്ല പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ. മുരളീധരൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story