Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്​കരണം

text_fields
bookmark_border
തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രോ- വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരോട് അനുകമ്പ കാണിക്കുന്നതിലുപരി തുല്യരെന്ന പരിഗണനയിലൂടെ വീക്ഷിക്കുകയും ആവശ്യമായ പ്രത്യേക സൗകര്യങ്ങളെല്ലാം ഒരുക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറി സംഘടിപ്പിച്ച സെമിനാറില്‍ അഡ്വ. ചേമ്പില്‍ വിവേകാനന്ദന്‍ പ്രഭാഷണം നടത്തി. ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുല്‍ അസീസ്, ഇ. രേണുക തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story