Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമ്പടപ്പിൽ...

പെരുമ്പടപ്പിൽ ഭിക്ഷാടനം നിരോധിച്ചു

text_fields
bookmark_border
പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്ത് പരിധിയിൽ ഭിക്ഷാടനം നിരോധിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനസ് ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലുള്ള ക്ലബ് ഭാരവാഹികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാട്സ്ആപ് കൂട്ടായ്മ പ്രതിനിധികൾ എന്നിവർ പെങ്കടുത്ത യോഗത്തിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വത്സല കുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. മോഹനൻ, വാർഡ് മെംബർമാരായ എം. സുനിൽ, ആലുങ്ങൽ അഷറഫ്, പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ, വ്യാപാരി വ്യവസായി പ്രസിഡൻറ് യൂസുഫ് അറഫ, നന്മ വാട്സ്ആപ് കൂട്ടായ്മ പ്രതിനിധി കുഞ്ഞുമുസ്ലിയാർ, ഗ്രാമധ്വനി ക്ലബ് ഭാരവാഹി സച്ചിൻ, കൈരളി ക്ലബ് ഭാരവാഹി പ്രമോദ്, നാസർ പാലപ്പെട്ടി, അയിരൂർ മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗം ഷാഹിൻബാൻ നന്ദി പറഞ്ഞു. വട്ടംകുളത്തെ സമാധാനാന്തരീക്ഷം തകർക്കരുത് -മുസ്ലിം ലീഗ് എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽനിന്ന് ആർ.എസ്.എസും സി.പി.എമ്മും പിന്മാറണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നല്ല രൂപത്തിൽ നടത്തിയിരുന്ന ഉത്സവാഘോഷങ്ങളിൽ രാഷ്ട്രീയം കലർത്തുന്നതാണ് അക്രമങ്ങൾക്ക് കാരണം. അക്രമങ്ങൾ നടത്തിയ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.പി. ഹൈദരലി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുതൂർ, പത്തിൽ അഷ്റഫ്, അൻവർ തറക്കൽ, എം.കെ.എം. അലി, അബ്ദുല്ലക്കുട്ടി മാസ്റ്റർ, സുലൈമാൻ ചെറാല, അബ്ദു പടിഞ്ഞാക്കര, എം.കെ. ഹൈദർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story