Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുദ്രപത്രം...

മുദ്രപത്രം കിട്ടാനില്ല; ജനം വലയുന്നു

text_fields
bookmark_border
ചങ്ങരംകുളം: മുദ്രപത്രത്തി​െൻറ ക്ഷാമം ജനങ്ങളെ വലച്ചുതുടങ്ങി. സർക്കാർ ആനുകൂല്യങ്ങൾക്കും രജിസ്ട്രേഷൻ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന 50, 100 രൂപ മുദ്രപത്രങ്ങളും അപേക്ഷക്കും മറ്റുമുള്ള 10 രൂപ കോർട്ട് ഫീ സ്റ്റാമ്പും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതിനാൽ പല ഫയലുകളും തടഞ്ഞിട്ടിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ കൊടുക്കാനും സ്കോളര്‍ഷിപ് പോലുള്ള ആവശ്യങ്ങള്‍ക്കും വസ്തുവില്‍പന കരാര്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്കും മുദ്രപത്രം കിട്ടാത്തത് ജനങ്ങളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ എടുക്കാനിരുന്നവരും വലഞ്ഞു. ട്രഷറികളിൽ മുദ്രപത്രം ലഭ്യമല്ലെന്നാണ് വെണ്ടർമാരടക്കമുള്ള വിൽപനക്കാർ പറയുന്നതെങ്കിലും കാരണം വ്യക്തമല്ല. വിവാഹ സർട്ടിഫിക്കറ്റടക്കമുള്ള ആവശ്യങ്ങൾക്ക് പഞ്ചായത്ത് ഒാഫിസുകളിലെത്തി മടങ്ങുന്നത് നിരവധി പേരാണ്. വീടി​െൻറയും സ്ഥലത്തി​െൻറയും രജിസ്ട്രേഷനായി വിദേശത്തുനിന്ന് അവധിക്ക് വന്നവരും വെട്ടിലായി.
Show Full Article
TAGS:LOCAL NEWS 
Next Story