Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.ഡി.എക്കൊപ്പമുള്ള...

എൻ.ഡി.എക്കൊപ്പമുള്ള ജാനുവിെൻറ സമരങ്ങൾക്ക് വിശ്വാസ്യത ലഭിക്കില്ല –ഗീതാനന്ദൻ

text_fields
bookmark_border
കൽപറ്റ: എൻ.ഡി.എ സഖ്യത്തോടൊപ്പം നിന്നുകൊണ്ട് സി.കെ. ജാനു നേതൃത്വം നൽകുന്ന ഏതൊരു സമരവും ജനം വിശ്വസിക്കില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ കോഒാഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു. ഹിന്ദുത്വം എന്ന വിപത്തിനൊപ്പംനിന്ന് പോരാടാനാകില്ല. അവിടംവിട്ടാേല ജാനുവി​െൻറ പോരാട്ടങ്ങൾക്ക് വിശ്വാസ്യത ലഭിക്കുകയുള്ളൂ. ജാനു ഇപ്പോൾ പ്രതിസന്ധിയിലാണ്. എൻ.ഡി.എയുടെ ഭാഗമായെങ്കിലും അവർക്ക് ഇതുവരെ ഒന്നും ലഭിച്ചില്ല. വരുന്ന തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സീറ്റുകൂടി ലഭിച്ചില്ലെങ്കിൽ അവർ എൻ.ഡി.എ സഖ്യത്തിൽനിന്ന് പുറത്തുവരും. അവർ എൻ.ഡി.എയുടെ ഭാഗമായാലും മുത്തങ്ങ കേസുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന ഡിഫൻസ് കമ്മിറ്റിയിൽ ജാനുവിനെ ഉൾപ്പെടുത്തുമെന്നും ഗീതാനന്ദൻ പറഞ്ഞു. മുത്തങ്ങ സമരം: 15ാം വാർഷികവും സമര പ്രഖ്യാപനവും ബത്തേരിയിൽ കൽപറ്റ: മുത്തങ്ങ സമരത്തി​െൻറ 15ാം വാർഷികത്തിൽ ആദിവാസികളുടെ മനുഷ്യാവകാശത്തിനും സ്വയംഭരണത്തിനുമുള്ള സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഗോത്ര മഹാസഭ കോഒാഡിനേറ്റർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുത്തങ്ങ സംഭവത്തി​െൻറ 15ാം വാർഷികം ഫെബ്രുവരി 19, 20 തീയതികളിൽ മുത്തങ്ങയിലും സുൽത്താൻ ബത്തേരിയിലുമായി നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story