Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ​ന​ങ്ങ​ൾ​ക്ക്...

വ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി വനേത​ര സ​സ‍്യ​ങ്ങ​ൾ വ‍്യാ​പിക്കുന്നു

text_fields
bookmark_border
വനങ്ങൾക്ക് ഭീഷണിയായി വനേതര സസ‍്യങ്ങൾ വ‍്യാപിക്കുന്നു നാടുകാണി ചുരം മേഖലയിൽ പടർന്ന് ആനത്തൊട്ടാവാടി നിലമ്പൂർ: വനങ്ങൾക്ക് ഭീഷണിയായി നിലമ്പൂർ കാട്ടിൽ വനേതര സസ‍്യങ്ങൾ വ‍്യാപിക്കുന്നു. വന ആവാസ വ‍്യവസ്ഥക്ക് ഇണങ്ങാത്തതും വനത്തെ പാടെ നശിപ്പിക്കുന്നതുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയ സസ‍്യങ്ങളാണ് നീലഗിരി വനമേഖലയുടെ വൃഷ്ടിപ്രദേശങ്ങളിൽ അതിവേഗത്തിൽ പടരുന്നത്. ആനത്തൊട്ടാവാടിക്ക് പുറമെ കമ‍്യൂണിസ്റ്റ് പച്ച, കൊങ്ങിണി, പാർത്തീനിയം എന്നിവയാണ് നിലമ്പൂർ വനമേഖലയിൽ വ്യാപിക്കുന്നത്. ഇന്തോനേഷ‍്യ, മലേഷ‍്യ തുടങ്ങിയ രാജ‍്യങ്ങളിൽനിന്ന് വന്ന സസ‍്യങ്ങളാണ് ഇവയിൽ മിക്കതും. വനത്തിന് മാത്രമല്ല, പക്ഷി-കൾക്കും മൃഗങ്ങൾക്കും ഇവ ഭീഷണിയാണ്. നാടുകാണി ചുരം വനമേഖലയിൽ ആനത്തൊട്ടാവാടിയാണ് വ‍്യാപിച്ചിരിക്കുന്നത്. 2016ൽ ചുരം മേഖലയിലുണ്ടായ കാട്ടുതീക്ക് ശേഷമാണ് ഇത്തരം സസ്യങ്ങളുടെ സാന്നിധ‍്യം വർധിച്ചത്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന നാടുകാണി ചുരം വനമേഖല കാട്ടാനകളുടെ ആവാസ കേന്ദ്രമാണ്. ആനകൾക്ക് പോലും കടന്നുപോവാൻ കഴിയാത്ത തരത്തിലാണ് ഇവയുടെ വളർച്ച. സൂര‍്യപ്രകാശം ലഭിക്കുന്നിടത്ത് ഇവ തഴച്ചുവളരും. വരൾച്ചയെ അതിജീവിക്കാനും കഴിയും. വൃക്ഷങ്ങൾക്ക് മാത്രമല്ല പുൽമേടുകൾക്കും ഇവ ഭീഷണിയാണ്. പടം: 3- നാടുകാണി ചുരത്തിൽ വ‍്യാപകമായ ആനത്തൊട്ടാവാടി
Show Full Article
TAGS:LOCAL NEWS 
Next Story